- നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത് ലോറൻസ് ബിഷ്ണോയി സംഘം ; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു
- ആദ്യത്തെ കൺമണി; കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് മരിയ വാൽഷ്
- ജയിലുകൾ നിറഞ്ഞു; അന്തേവാസികൾക്ക് മോചനം നൽകി അധികൃതർ
- കാലാവസ്ഥ മാറുന്നു; അടുത്ത ആഴ്ചയോടെ തണുപ്പ്
- സമ്മേളനത്തിൽ നിന്നും വിട്ട് നിന്ന സംഭവം; ആരോഗ്യമന്ത്രിയ്ക്ക് വിമർശനം
- വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച; ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ
- നദിയിലേക്ക് ഇറങ്ങി യുവതി; രക്ഷകരായി ഫയർഫോഴ്സ്
- നാശനഷ്ടങ്ങൾ പരിഹരിക്കാൻ ധനസമാഹരണം; കുതിരപ്പന്തയവുമായി ലിമെറിക്ക് ജിഎഎ ക്ലബ്ബ്
ലേഖകന്: Anu Nair
മധുര : ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറാൻ ശ്രമിച്ച ഇളയരാജയെ വിലക്കിയതിൽ ജാതിയും ,മതവും കലർത്തരുതെന്ന് ക്ഷേത്രഭാരവാഹികൾ. ശ്രീവില്ലിപുത്തുര് വിരുദനഗറിലെ അണ്ടാല് ക്ഷേത്രത്തില് ശ്രീകോവിലിനുള്ളില് ഇളയരാജ കയറാൻശ്രമിച്ചതും , അധികൃതർ തടഞ്ഞതുമാണ് വിവാദത്തിനിടയാക്കിയത് . എന്നാൽ പ്രാദേശിക പുരോഹിതര്ക്കല്ലാതെ ശ്രീകോവിലില് പ്രവേശിക്കാന് അനുമതിയില്ലെന്ന് അറിയിച്ചതാണെന്നും , അതോടെ ഇളയരാജ തിരിച്ചിറങ്ങുകയായിരുന്നെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ശ്രീകോവിലിന് പുറത്തുവെച്ച് ഇളയരാജയെ പൂജാരിമാര് ആദരിക്കുകയും ചെയ്തു. ശ്രീകോവിലിനുള്ളില് പ്രവേശിക്കാന് പാടില്ലെന്ന് അറിയാതെയാണ് അദ്ദേഹം അകത്തു കടന്നത് . ഇക്കാര്യം ഇളയാരാജയെ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബന്ധപ്പെട്ടവരും ചൂണ്ടിക്കാട്ടി. ജാതിവിവേചനത്തിന്റെ പേരിലാണ് തടഞ്ഞതെന്നതടക്കമുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി ഭാരവാഹികൾ തന്നെ രംഗത്തെത്തിയത്
തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി. റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്റെ സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞാണ് ജോയിന്റ് കൗൺസിൽ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികൾക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികൾക്ക് ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. റോഡ് അടച്ചുള്ള സിപിഎം സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വഴിതടഞ്ഞുള്ള സി.പി.എം സമ്മേളന സ്റ്റേജില് 16 നേതാക്കൾ ഉണ്ടായിരുന്നുവെന്നാണ് ഹൈക്കോടതിയില് ഡി.ജി.പി നല്കിയ സത്യവാങ്മൂലത്തിൽ പറയുന്നത് . പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞയുടൻ ഇടപെടുകയും സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു.കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
മലപ്പുറം; അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കി . വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. എസ്ഓജി കമാൻഡോ ആയ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കോഴിക്കോട്: മെക് സെവനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മെക് സെവനെതിരെ സിപിഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം പറഞ്ഞു. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനൻ പറഞ്ഞു. മെക്ക് സെവനെതിരെ അല്ല താൻ പറഞ്ഞത്. അപൂർവം ചിലയിടങ്ങളിൽ ചില ശക്തികൾ ഈ സംഘടനയിലേക്ക് നുഴഞ്ഞുകയറുന്നു എന്നാണ് പറഞ്ഞതെന്ന് പി.മോഹനൻ പറഞ്ഞു. ഇതിൽ ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് എന്നിവർ ഉണ്ടാകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റങ്ങൾക്കെതിരായ ജാഗ്രത നിർദ്ദേശമാണ് ഞാൻ നൽകിയതെന്ന് പി.മോഹനൻ പറയുന്നു. പൊതു ഇടങ്ങളിൽ വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രത നിർദേശമായിരുന്നു അതെന്നും പി.മോഹനൻ പറഞ്ഞു.
ന്യൂഡൽഹി ; ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . സക്കീർ ഹുസൈൻ്റെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്ത്തുന്നതില് പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഉസ്താദ് സാക്കിർ ഹുസൈൻ . പ്രശസ്ത തബല വാദകനായ അല്ലാ റഖാറയുടെ മൂത്ത മകനാണ്. 1951 മാർച്ച് 9 ന് മുംബൈയിൽ ജനിച്ച സക്കിർ ഹുസൈൻ ചെറുപ്പം മുതലേ സംഗീത അന്തരീക്ഷത്തിലാണ് വളർന്നത്. പിതാവിൻ്റെ കർശനമായ മാർഗ്ഗനിർദ്ദേശത്തിൽ, സാക്കിർ ഹുസൈൻ മികച്ച പ്രതിഭയായി ഉയർന്നു. മുംബൈയിലെ മാഹിനിലെ സെൻ്റ് മൈക്കിൾസ് സ്കൂളിൽ പഠിച്ച അദ്ദേഹം ഏഴാം വയസ്സിൽ പൊതുവേദിയിൽ തബല അവതരിപ്പിച്ചു. 12-ാം വയസ്സിൽ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ മാറ്റുരയ്ക്കാൻ തുടങ്ങി.സെൻ്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദവും നേടി. പ്രമുഖ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ…
പത്തനംതിട്ട: കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നും, ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ. വാഹനമോടിക്കുമ്പോൾ ഉറക്കം വന്നാൽ വണ്ടി നിർത്തിയിട്ട് ഉറങ്ങണം. വീട്ടിൽ പോയി ഉറങ്ങാമെന്ന് കരുതരുത്. ഡോക്ടര്മാര് നിര്ദേശിക്കുന്നത് ഡ്രൈവര്മാര് നന്നായി ഉറങ്ങണം എന്നാണ്. ഉറങ്ങിയ ശേഷമേ വണ്ടി ഓടിക്കാവൂ. രാവിലെ മൂന്ന് മണിമുതല് ഏഴുമണിവരെ മനുഷ്യന് ഏറ്റവും കൂടുതല് ഉറക്കം വരുന്ന സമയമാണ്. ഈ സമയത്ത് വാഹനം ഓടിക്കുമ്പോഴാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. – ഗണേഷ് കുമാര് പറഞ്ഞു. പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവ് നടത്തുമ്പോള് കുറ്റകൃത്യങ്ങള് പിടിക്കാം എന്നല്ലാതെ അവനവന് പാലിക്കേണ്ട ചില അച്ചടക്കങ്ങള് ഉണ്ട്. സ്വയം നിയന്ത്രണം കൂടി വേണം. റോഡിൻറെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ…
ഡിസംബർ 5 ന് ലോകമെമ്പാടും റിലീസ് ചെയ്ത പുഷ്പ 2 എന്ന ചിത്രം ഇതിനകം 1000 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും അല്ലു അർജുൻ്റെ ചിത്രം വൻ കളക്ഷനാണ് നേടുന്നത്. ബോളിവുഡിലും പുഷ്പ ഫയറായി കുതിക്കുകയാണ്. ബോളിവുഡിലെ എല്ലാ റെക്കോർഡുകളും തകർത്തിരിക്കുകയാണ് പുഷ്പ 2. ഇപ്പോഴിതാ , ബോളിവുഡിലെ പ്രശസ്ത നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് പുഷ്പ 2 ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘ഹിന്ദി സിനിമാ വ്യവസായത്തിന് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതുകൊണ്ടാണ് തെന്നിന്ത്യൻ സിനിമകളുമായി പൊരുത്തപ്പെടാൻ കഴിയാത്തത്. ബോളിവുഡ് ഗ്ലാമറിലാണ് ശ്രദ്ധിക്കുന്നത് . പല നായകന്മാരും സംവിധായകരും സിക്സ് പാക്ക് , ഹോട്ട് ബേബ്, ഐറ്റം നമ്പറുകൾ എന്നിവ ആഗ്രഹിക്കുന്നു. അവർക്ക് അത് മതി. എന്നാൽ യാഥാർത്ഥ്യം അവർ അറിയുന്നില്ല . ബോളിവുഡ് താരങ്ങൾ കംഫർട്ട് സോണിൽ കഴിയുന്നു. അതിൽ നിന്ന് പുറത്ത് വരുന്നില്ല . പുഷ്പ 2 പോലൊരു സിനിമ…
കോഴിക്കോട് : ചോറോട് ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ സംഭവത്തിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്.വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കാർ മതിലിടിച്ച് തകരാർ വന്നുവെന്ന് കാട്ടിയാണ് നഷ്ടപരിഹാരം വാങ്ങിയത് .30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് വാങ്ങിയത് .നാദാപുരം പോലീസാണ് കേസെടുത്തത്. കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീലാണ് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശി അപകടത്തിൽ മരിച്ചിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
വിശാഖപട്ടണം : ഉറക്കത്തിൽ കൃത്രിമ പല്ല് വിഴുങ്ങി 52 കാരൻ . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് ഇത് നീക്കം ചെയ്തത്. 52 കാരനായ ഇയാൾ വർഷങ്ങളായി കൃത്രിമ പല്ലുകൾ ഉപയോഗിച്ചിരുന്നു. കാലക്രമേണ ഈ കൃത്രിമ പല്ലുകൾ അയഞ്ഞ നിലയിലായി .ഇതാണ് ഉറക്കത്തിൽ ഇവ ഇറങ്ങി പോകാൻ ഇടയാക്കിയത് .പല്ല് സെറ്റ് ശ്വാസനാളത്തിലൂടെ താഴേക്ക് നീങ്ങുകയും ശ്വാസകോശത്തിൻ്റെ വലതു ഭാഗത്തായി എത്തുകയും ചെയ്തു. ശ്വാസകോശവും ഭാഗങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെട്ടില്ലെങ്കിലും ശക്തമായ ചുമ ഉണ്ടായി. തുടർന്ന് കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ സിഎച്ച് ഭരതിൽ നിന്ന് ചികിത്സ തേടി. എക്സ്റേ, സിടി സ്കാൻ എന്നിവ നടത്തിയ ശേഷം ശ്വാസകോശത്തിൽ ഡെൻ്റൽ സെറ്റിൻ്റെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ശസ്ത്രക്രിയ തീരുമാനിച്ചു. ശ്വാസകോശത്തിനോ ശ്വാസനാളത്തിനോ പരിക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നതിനാൽ സങ്കീർണമായിരുന്നു ശസ്ത്രക്രിയ .‘ നീക്കം ചെയ്യുമ്പോൾ ഡെൻ്റൽ സെറ്റിൻ്റെ ഇരുവശത്തുമുള്ള…
തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഡിസംബർ 19 മുതൽ ജനുവരി 24 വരെ അഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്പെഷ്യൽ ഡിസംബർ 21നും 28 നും, ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ ഡിസംബർ 16, 23, 30 തീയതികളിലും സർവ്വീസ് നടത്തും.ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ ജനുവരി 2,9, 16 തീയതികളിലും ട്രെയിൻ നമ്പർ 07176 സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യൽ ജനുവരി 4, 11, 18 തീയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07183 നരാസാപൂർ കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 15, 22 തീയതികളിലും, ട്രെയിൻ നമ്പർ 07184 കൊല്ലം-നരാസാപൂർ സ്പെഷ്യൽ ട്രെയിൻ ജനുവരി 17, 24 തീയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07181 ഗുണ്ടൂർ- കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 4,11,18 തീയതികളിലും,…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
