ഡബ്ലിൻ: വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ നിന്നും വിട്ട് നിന്ന ആരോഗ്യമന്ത്രിയ്ക്ക് വിമർശനം. ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് അസോസിയേഷനാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ശനിയാഴ്ച ആയിരുന്നു വാർഷിക സമ്മേളനം നടന്നത്.
ഏകദേശം 5000 ആശുപത്രികളിലെ ഡോക്ടർമാർ ഐഎച്ച്സിഎയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഈ പരിപാടിയിൽ ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീലോ, എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ആനി ഒ കോണറോ പങ്കെടുത്തില്ല. ഇതോടെയാണ് വിമർശനം ഉയർന്നത്. ആരോഗ്യരംഗത്ത് നിരവധി പ്രതിസന്ധികളും ആശങ്കകളും ഉയർന്ന് നിൽക്കുന്ന നേരത്താണ് ആരോഗ്യമന്ത്രി സമ്മേളനത്തിൽ നിന്നും വിട്ട് നിന്നിരിക്കുന്നത്.
Discussion about this post

