- പോഷകാഹാരക്കുറവ് ; കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചു
- പന്തൽ തകരാൻ പോകുന്നുവെന്ന് അനൗൺസ്മെന്റ് നടത്തിയത് ആര് ? ദുർഗ്ഗാ പൂജ പന്തലിലെ അപകടത്തിൽ ദുരൂഹത , അന്വേഷണം ആരംഭിച്ച് പോലീസ്
- നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത് ലോറൻസ് ബിഷ്ണോയി സംഘം ; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു
- ആദ്യത്തെ കൺമണി; കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് മരിയ വാൽഷ്
- ജയിലുകൾ നിറഞ്ഞു; അന്തേവാസികൾക്ക് മോചനം നൽകി അധികൃതർ
- കാലാവസ്ഥ മാറുന്നു; അടുത്ത ആഴ്ചയോടെ തണുപ്പ്
- സമ്മേളനത്തിൽ നിന്നും വിട്ട് നിന്ന സംഭവം; ആരോഗ്യമന്ത്രിയ്ക്ക് വിമർശനം
- വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച; ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ
ലേഖകന്: Anu Nair
മധുര : കാക്കകളെ കൊന്ന് കറി വച്ച ദമ്പതികൾ പിടിയിൽ . തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് വിചിത്രമായ സംഭവം . തിരുവള്ളൂർ ജില്ലയിലെ നായപാക്കം റിസർവിനടുത്തുള്ള തൊറൈപാക്കം ഗ്രാമത്തിൽ രമേഷ്-ഭൂച്ചമ്മ ദമ്പതികൾ കാക്കകളെ കൊല്ലുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തിയപ്പോൾ 19 കാക്കകളെ ചത്ത നിലയിൽ കണ്ടെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ, തങ്ങൾക്ക് ഇറച്ചി കഴിക്കാനായാണ് കാക്കകളെ കൊന്നതെന്നാണ് പറഞ്ഞത് .എന്നാൽ, പാതയോരത്തെ ഭക്ഷണശാലകളിലും ഹൈവേകളിലെ ചെറിയ നോൺ വെജിറ്റേറിയൻ റസ്റ്റോറൻ്റുകളിലും ഇവർ ഈ ഇറച്ചി വിതരണം ചെയ്തതെന്നും സംശയമുണ്ട്. ഇത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് ദമ്പതികൾ താക്കീത് നൽകുകയും 5000 രൂപ പിഴ ഈടാക്കുകയും വനം കയ്യേറ്റത്തിന് കേസെടുക്കുകയും ചെയ്തു.
കോഴിക്കോട് : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് കൈതപ്പൊയിലിലാണ് അപകടം . എതിരെ വന്ന പിക്കപ്പ് ലോറിയുമായി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. സന്നിധാനത്ത് ദർശനം കഴിഞ്ഞ് ബാംഗ്ലൂരിലേയ്ക് മടങ്ങുന്നവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് . അപകടത്തിൽ പരിക്കേറ്റ 10 പേരെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം പത്തനം തിട്ടയിൽ സ്കൂളിൽ ബസിൽ തട്ടിയ തീർത്ഥാടക വാഹനം ഓടയിലേയ്ക്ക് മറിഞ്ഞു. പത്തനംതിട്ട ളാഹ പുതുക്കടയിലാണ് അപകടമുണ്ടായത് . അപകടത്തില് സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാര്ത്ഥികളിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു.
പൂനെ: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒമ്പത് വയസുകാരനെ കോണ്ട്വ പോലീസ് കസ്റ്റഡിയിലെടുത്തു.മുംബൈയിലെ സകിനാക മേഖലയലാണ് സംഭവം . പ്രദേശത്തെ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ കുട്ടി. പോലീസ് കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. ജാമ്യം നൽകിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. രണ്ടു കുട്ടികളുടെയും കുടുംബങ്ങൾ അയൽവാസികളാണ്. പെൺകുട്ടിയുടെ വീടിന് സമീപത്തുവച്ചാണ് പീഡനം നടന്നത്. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പോലീസിൽ വിവരമറിയിച്ചു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുട്ടിയെ പെൺകുട്ടി ദാദയെന്ന് (മൂത്ത സഹോദരൻ) വിളിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് സബ് ഇൻസ്പെക്ടർ സ്നേഹൽ ജാദവ് പറഞ്ഞു.സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലാണ് ഈ പ്രവൃത്തി ചെയ്തതെന്ന് കുട്ടി പറഞ്ഞുവെന്നും സ്നേഹൽ ജാദവ് പറഞ്ഞു. .
തിരുവനന്തപുരം : വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ 16 പേരുടെ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പോലീസ് . ഹൈക്കോടതി നിർദേശിച്ചാൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. സമ്മേളനത്തിൽ പങ്കെടുത്തവരെന്ന നിലയിലാണ് ഗോവിന്ദനടക്കമുള്ളവരുടെ വിവരങ്ങൾ കൈമാറിയത്. പാളയം ഏരിയ കമ്മിറ്റി സമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തിൽ അഞ്ഞൂറോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പാളയം ഏരിയ സെക്രട്ടറി അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും സംസ്ഥാന നേതാക്കളെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് എം വി ഗോവിന്ദൻ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള തീരുമാനം. സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു . റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്റെ സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞാണ് ജോയിന്റ് കൗൺസിൽ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം…
നോയിഡ : നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്തെ ഭൂമി വില കുതിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവിടെ ഭൂമിയുടെ വില ഇരട്ടിയിലധികം വർധിച്ചു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വിമാനത്താവളത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ഭൂമിയുടെ വില 50 ശതമാനമോ അതിൽ കൂടുതലോ വർദ്ധിച്ചേക്കാം എന്നതാണ് റിപ്പോർട്ട് . കോളിയേഴ്സ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ പ്രദേശത്തെ ഭൂമി വിലയിൽ 40 ശതമാനം വർധനയുണ്ടായി. 2030 ആകുമ്പോഴേക്കും ഇവിടെ ഭൂമിയുടെ വില 50 ശതമാനം കൂടി വർധിക്കുമെന്നാണ് സൂചനകൾ .ജെവാർ എയർപോർട്ട് പോലുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളും മെട്രോ ട്രെയിനും നഗര പദ്ധതികളുടെ വിപുലീകരണവുമാണ് ഭൂമി വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. ഇൻ്റർനാഷണൽ ഫിലിം സിറ്റി, മെട്രോ ലൈൻ എക്സ്റ്റൻഷൻ തുടങ്ങി ജെവാറിനെ ഒരു ടൗൺഷിപ്പായി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ത്വരിതഗതിയിൽ മുന്നോട്ട് പോകുകയാണ്. നവംബറിൽ, യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ അതോറിറ്റി നഗരത്തിൽ ഒരു ഗ്രൂപ്പ് ഹൗസിംഗ് പ്ലോട്ട് സ്കീം അവതരിപ്പിച്ചിരുന്നു .…
കാസർകോട്: തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്ക്ക് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത് . ആസാമിൽ യു എ പി എ കേസിൽ കുടുങ്ങിയതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു ഷാബ് ഷെയ്ഖ്. പ്രതിയെ കുറിച്ചറിഞ്ഞ ആസം പോലീസ് ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പടന്നക്കാട്ടെ ക്വട്ടേഴ്സിലായിരുന്നു പ്രതി താമസിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഷാബ് ഇവിടെയെത്തിയത് . കെട്ടിട നിർമ്മാണ ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ അടുത്തിടെ കാഞ്ഞങ്ങാട് എത്തിയത് .ആസം പൊലീസ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്തത്. ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടന്നത്. പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി. നടപടികൾ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചു കൊണ്ടു പോകുമെന്ന് ആസാം പോലീസ് അറിയിച്ചു.
പാരീസ് : നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഇന്ത്യൻ മഹാസമുദ്ര ദ്വീപായ മയോട്ടെ. മരണസംഖ്യ ആയിരം കവിയുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് കാറ്റ് അടിച്ചത് . നിരവധി വീടുകളും . സർക്കാർ കെട്ടിടങ്ങളും, ആശുപത്രികളും തകർന്നു . 90 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരുന്നു ചിഡോ എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ആഫ്രിക്കയുടെ കിഴക്കൻ തീരത്ത്, മഡഗാസ്കറിന് പടിഞ്ഞാറ്, ഇന്ത്യൻ മഹാസമുദ്രത്തിലാണ് മയോട്ടെ സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രധാന ദ്വീപുകൾ ചേർന്ന ഇതിൻ്റെ ഭൂവിസ്തൃതി വാഷിംഗ്ടൺ ഡിസിയുടെ ഇരട്ടിയാണ്.ഈ ഘട്ടത്തിൽ മരണസംഖ്യ നിർണ്ണയിക്കാൻ കഴിയില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആണവദുരന്തത്തിന് സമാനമായദുരന്തമാണ് തങ്ങൾ നേരിടുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ഞായറാഴ്ച വടക്കൻ മൊസാംബിക്കിൽ ചുഴലിക്കാറ്റ് വീശിയടിച്ചെങ്കിലും ആഘാതത്തിൻ്റെ മുഴുവൻ വിവരങ്ങളും പുറത്ത് വന്നിട്ടില്ല. കനത്ത മഴയും കാറ്റും വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയെ തകരാറിലാക്കിയതായി ഇൻ്റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്ക്സ് പറഞ്ഞു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 100,000-ത്തിലധികം…
ബുലന്ദ്ഷഹർ : വളർത്തു തത്തയെ കണ്ടെത്തി നൽകുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം . സോഷ്യൽ മീഡിയയിൽ വന്ന വെറുമൊരു പരസ്യമല്ല ഇത് . ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ നിവാസിയായ നവീൻ പഥകിന്റെ തീരുമാനമാണിത് .ഡിസംബർ 10 നാണ് പഥക്കിൻ്റെ വീട്ടിൽ നിന്ന് തത്തയെ കാണാതായത് . വീട്ടിലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ടതായിരുന്നു വിഷ്ണു എന്ന് പേരിട്ട ആ തത്ത . കുട്ടിക്കാലം മുതൽ വളർത്തിയിരുന്ന തത്ത വീട്ടിൽ നിന്ന് പോയതോടെ വീട്ടിലെ കുട്ടികൾ പോലും ഇപ്പോൾ ഭക്ഷണവും കഴിക്കാറില്ലെന്ന് പഥക് പറയുന്നു. ഇതോടെയാണ് തത്തയുടെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും തത്തയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തത്. രണ്ട് വർഷം മുമ്പ് പരിക്കേറ്റ തത്തയെ വളരെ ശ്രമപ്പെട്ടാണ് കുടുംബം രക്ഷപ്പെടുത്തിയത്. തത്ത വീട്ടിലുള്ളവരുടെ ശബ്ദം അനുകരിക്കുമായായിരുന്നുവെന്നും നവീൻ പഥക്ക് പറയുന്നു. തന്നെ “പാപ്പാ” എന്നും ഭാര്യയെ “മമ്മി” എന്നും വിളിച്ചിരുന്നു. വീട്ടുകാർ എന്ത് സംസാരിച്ചാലും…
സാധാരണയായി 1 ലിറ്റർ കുപ്പി വെള്ളത്തിന് 20 രൂപയാണ് നമ്മൾ നൽകുന്നത് . എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഒരു ലിറ്റർ വെള്ളത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടോ? ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് . ഈ കുപ്പി വാങ്ങുന്ന പണം കൊണ്ട് നിങ്ങൾക്ക് ഒരു കാറും ഐഫോണും വാങ്ങാം.അതെ ഈ വെള്ളക്കുപ്പിയുടെ വില 1.15 ലക്ഷം രൂപയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിൽ ഒരുക്കിയിരിക്കുന്നത് ജാപ്പനീസ് മിനറൽ വാട്ടർ ബ്രാൻഡായ ഫെലിക്കോ ജ്വല്ലറിയാണ്. ഈ കുപ്പിയുടെ രൂപകൽപ്പനയ്ക്കൊപ്പം ഇതിലെ വെള്ളവും വളരെ ശുദ്ധമാണെന്ന് പറയപ്പെടുന്നു. കോബെയിലെ റോക്കൗ നാഷണൽ പാർക്കിൽ നിന്നാണ് ഈ ജലം എത്തിക്കുന്നത് . ശുദ്ധതയ്ക്കും ഉയർന്ന ധാതുക്കൾക്കും പേരുകേട്ടതാണ് ഇവിടം . ഈ വെള്ളത്തില് ഓക് സിജൻ്റെ അംശം വളരെ കൂടുതലാണെന്ന് പറയപ്പെടുന്നു. എല്ലാത്തരം മാലിന്യങ്ങളും വെള്ളത്തിൽ നിന്ന് സ്വാഭാവികമായി നീക്കം ചെയ്യുന്ന ഗ്രാനൈറ്റ് ഫിൽട്ടറേഷൻ പ്രക്രിയയിലൂടെ കമ്പനി…
ഹൈദരാബാദ് ; പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചു . ചികില്സയിലിരിക്കുന്ന ഒന്പതുവയസുകാരനായ ശ്രീതേജയ്ക്കാണ് മസ്തിഷ്കമരണം സംഭവിച്ചത്. ശ്രീതേജയുടെ മാതാവ് രേവതി (35) അന്ന് തന്നെ മരണപ്പെട്ടിരുന്നു . ഹൈദരബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. തെലങ്കാന ആരോഗ്യ സെക്രട്ടറിക്കൊപ്പം ആശുപത്രി സന്ദർശിച്ച ഹൈദരബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ സ്ഥിരീകരണം നൽകിയത്. തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ഗുരുതര പരുക്കേറ്റിരുന്നു. തേജയുടെ ചികിത്സച്ചെലവു വഹിക്കുമെന്ന് അല്ലു അര്ജുന് നേരത്തെ പറഞ്ഞിരുന്നു.വെൻറിലേറ്ററിന്റെ സപ്പോർട്ടിലാണ് കുഞ്ഞ് കഴിയുന്നത്. ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് രേവതി ഭർത്താവ് ഭാസ്ക്കറിനും , മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയത് . എന്നാൽ ഷോക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്ത്താവിനും പരിക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്മെൻ്റിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില് തിയറ്റര് ഉടമകളേയും അല്ലു അര്ജുനെയും…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
