- ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു ; വ്യോമസേന ഫ്രഞ്ച് കമ്പനിയ്ക്ക് നൽകിയ രേഖകൾ പുറത്ത്
- പത്മതിളക്കത്തിൽ കേരളം : പത്മഭൂഷണ് ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളിയും
- കുടുംബത്തോടൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- കാഫിർ സ്ക്രീൻഷോട്ട് ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
- യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് ചാർജ്; മുന്നറിയിപ്പുമായി ആമസോൺ
- ഉയർന്ന ചൂട്; തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം
- ഡബ്ലിനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
- ട്രാക്ടറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതരപരിക്ക്
Author: Anu Nair
ഹവാന : ദക്ഷിണ ക്യൂബയിൽ ഭൂചലനം . തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർടോലോമെ മാസോ തീരത്തിന് 25 മൈലുകൾ മാറി 23.5 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായത് . സംഭവം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി . 5.9 തീവ്രതയിൽ രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു രണ്ടാമത്തെ ഭൂചലനം . ക്യൂബയിലുടനീളം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സാന്റിയാഗോ ഡി ക്യൂബ, ഹോൾഗിയുൻ, ഗ്വാണ്ടനാമോ എന്നീ നഗരങ്ങളിൽ ഭൂചലനം ഉണ്ടായി . നിരവധി പേർക്ക് പരിക്കേറ്റു . കെട്ടിടങ്ങളും തകർന്നു. പ്രകമ്പനം അനുഭവപ്പെട്ടപ്പോൾ ജനങ്ങൾ ഭയന്ന് വീടുകളിൽ പുറത്തേക്കോടിയിരുന്നു. ബാർടോലോമെ മാസോ തീരത്ത് നിന്ന് മാറി സമുദ്രത്തിനടിയിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ 10 ദശലക്ഷം പേർക്കാണ് വൈദ്യുതി ഇല്ലാത്തതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപുണ്ടായ റാഫേൽ ചുഴലിക്കാറ്റിന്റെ തകർച്ചയിൽ നിന്ന് കരകയറുന്നതിനിടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്
ടെൽ അവീവ് : ലബനനിൽ നടത്തിയ പേജർ കൂട്ട സ്ഫോടനം തന്റെ അനുമതിയോടെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഹിസ്ബുള്ളക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾ. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും മൂവായിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പേജർ ആക്രമണത്തിന് അനുമതി നൽകിയ വിവരം നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമർ ദോസ്ത്രി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സെപ്റ്റംബർ 17, 18 തീയതികളിലാണ് ആക്രമണം നടന്നത്. ഹിസ്ബുള്ള നേതാവ് നസറുള്ളയുടെ വധവും പേജർ ഓപ്പറേഷനും നടത്തിയത് ഇസ്രായേൽ പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ അവഗണിച്ചാണെന്നും ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാനും,ഹിസ്ബുള്ളയും നേരത്തെ ആരോപിച്ചിരുന്നു. ലൊക്കേഷൻ ട്രാക്കിംഗ് ഒഴിവാക്കാനായി ഹിസ്ബുള്ള സംഘാംഗങ്ങൾ ആശയവിനിമയം നടത്തുന്നത് പേജറുകളും വാക്കി-ടോക്കികളും വഴിയായിരുന്നു. എന്നാൽ ഇസ്രായേൽ നടത്തിയ ഓപ്പറേഷനിൽ ഉപകരണങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ഭീകരർക്കാണ് അന്ന് കൈകാലുകൾ നഷ്ടപ്പെട്ടത് . പേജര്‍ ആക്രമണത്തിനെതിരേ…
ന്യൂഡൽഹി: ഇന്ത്യയുടെ അമ്പത്തിയൊന്നാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മെയ് 13 വരെയാണ് സഞ്ജയ് ഖന്ന പദവിയിൽ തുടരും. ഡി.വൈ ചന്ദ്രചൂഡ് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്നയെത്തിയത്. പൗരത്വ ഭേദഗതി, രാജ്യദ്രോഹക്കുറ്റം , ശബരിമല യുവതീ പ്രവേശനവിധിയുടെ പുനപരിശോധന അടക്കം നിർണ്ണായകമായ നിരവധി ഹർജികളാണ് സഞ്ജീവ് ഖന്നയ്ക്ക് മുന്നിലുള്ളത്. ഡൽഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയാണ് പിതാവ്. അദ്ധ്യാപികയായിരുന്നു അമ്മ സരോജ് ഖന്ന. ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസ് ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. 2019-ലാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് എത്തിയത്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജായിരുന്നു ഖന്ന. ഇന്ദിരാഗാന്ധി രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ച എച്ച് ആർ ഖന്നയുടെ സഹോദരീപുത്രനാണ് സഞ്ജീവ് ഖന്ന.
ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം . കിഷ്ത്വറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.നായിബ് സുബേദാർ രാകേസ് കുമാറാണ് വീരമൃത്യു വരിച്ചത് . മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത് . കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്ന് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത് .കശ്മീരിലെ കിഷ്ത്വാറിലും , ശ്രീനഗറിലെ ഹർവാനിലും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായി. കഴീഞ്ഞ ദിവസമാണ് കശ്മീരിലെ വില്ലേജ് ഡിഫൻസ് അംഗങ്ങളെ ഭീകരർ കൊലപ്പെടുത്തിയത് . കന്നുകാലികളുമായി വനമേഖലയിൽ പോയവർ തങ്ങളെ പിന്തുടരുകയാണെന്ന സംശയത്തിലാണ് ഇവരെ കൊലപ്പെടുത്തിയത് . ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീർ ടൈഗർ ഫോഴ്സ് ഏറ്റെടുത്തിരുന്നു . ലഷ്കറുമായി ബന്ധമുള്ള സംഘടനയാണിതെന്നും റിപ്പോർട്ടുകളുണ്ട്.
ഒട്ടാവ : ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ അർഷ്ദീപ് സിംഗ് കാനഡയിൽ അറസ്റ്റിൽ . കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയാണ് ആർഷ ദല്ല എന്ന അർഷ്ദീപ് സിംഗ് . ഒക്ടോബർ 27, 28 തീയതികളിൽ കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ ആർഷ ദല്ലയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്. പഞ്ചാബിലെ മോഗ സ്വദേശിയായ അർഷദീപ് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ഏറെ കാലമായി കുടുംബത്തോടെ കാനഡയിലായിരുന്നു താമസം. ഖാലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ നേതാവാണ് നിലവിൽ ആർഷ ദല്ല. നിജ്ജാറിനെ പിൻഗാമിയായാണ് ഖലിസ്ഥാനികൾ ദല്ലയെ കാണുന്നത്. ഈ വർഷം സെപ്റ്റംബറിൽ മോഗയിലെ വസതിയിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിലും ദല്ലയാണെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ദല്ലയുടെ സംഘത്തിലെ രണ്ട് പേരെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തിരുന്നു. സിഖ് ആക്ടിവിസ്റ്റായ ഗുർപ്രീത് സിംഗ് ഹരി നാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.…
കൊളംബോ : വൈറലായി ശ്രീലങ്കൻ എയർലൈൻസിന്റെ പുതിയ പരസ്യം. വിദേശവിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിൽ രാമായണകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പരസ്യം .ശ്രീലങ്കയെ മനോഹര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ പറ്റുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത് . രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ സഞ്ചാരികൾക്ക് കാണാൻ കഴിയുമെന്നുമാണ് പരസ്യത്തിൽ പറയുന്നത്.ശ്രീലങ്കൻ എയർലൈൻസ് @FLYSRILANKAN മികച്ച ടൂറിസം ഡെസ്റ്റിനേഷനായി രാജ്യത്തെ ഉയർത്തിക്കാട്ടാനാണ് ഈ പരസ്യത്തിലുടെ ലക്ഷ്യമിടുന്നത് . രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെ പറ്റിയും, രാമായണക്കഥയും മുത്തശി കൊച്ചുമകനോട് പറയുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത് .രാവണ ഗുഹ, അശോക വാടി എന്നിവയും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ശ്രീലങ്കയിലെ എല്ലാ പുണ്യസ്ഥലങ്ങളെയും പരസ്യത്തിൽ കാണിക്കുന്നുണ്ട് . രാവണൻ സീതയെ തട്ടിക്കൊണ്ടുപോയതിൽ തൂടങ്ങി , പുഷ്പകവിമാനം , അശോക വാടി, സീതയെ കണ്ടെത്താൻ ഹനുമാന്റെ ലങ്കയിലേക്കുള്ള യാത്ര, ഹനുമാന്റെ ലങ്കാ ദഹനം , രാമസേതുവിൻ്റെ നിർമ്മാണം , രാവണവധം ,രാവണൻ ശിവനെ പ്രാർത്ഥിച്ച സ്ഥലത്ത് ശ്രീരാമൻ ശിവലിംഗം സ്ഥാപിച്ചതും വരെ പരസ്യത്തിൽ…
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്ര , ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുക്കൾ . ഈ മാസം 6 വരെ 558.67 കോടിയുടെ പണവും , മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി. പിടിച്ചെടുത്തവയിൽ 52 കോടിയുടെ മദ്യവും , 68 കോടിയുടെ മയക്കുമരുന്നും, 104 കോടിയുടെ ആഭരണങ്ങളും , 241 കോടിയുടെ സൗജന്യ സാധനങ്ങളും ഉൾപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിടിച്ചെടുത്തത് 280 കോടിയോളം രൂപയാണ്.ജാർഖണ്ഡിൽ 158 കോടിയുമാണ് പിടിച്ചെടുത്തത് .മഹാരാഷ്ട്രയിൽ നവംബർ 20 ന് വോട്ടെടുപ്പും , 23 ന് വോട്ടെണ്ണലും നടക്കും . ജാർഖണ്ഡിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 13 നും , രണ്ടാം ഘട്ടം 20 നും വോട്ടെണ്ണൽ 23 നും നടക്കും.മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26 നും , ജാർഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിനും…
ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി കമലാഹാരിസിനെ പരാജയപ്പെടുത്തി റിപ്പബികൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് വിജയകിരീടം ചൂടി . തെരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും യുഎസ് പ്രസിഡന്റാകാൻ ഒരുങ്ങുന്ന ട്രമ്പാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് .അതിനിടെ ട്രമ്പിനെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനവും വൈറലാകുകയാണ്. അമേരിക്കയിലെ ഭീകരാക്രമണം , കോവിഡ് പകർച്ച വ്യാധി ഇതൊക്കെ പ്രവചിച്ച വാംഗ ട്രമ്പിനെ കുറിച്ച് പ്രവചിച്ചതും ആശ്ചര്യത്തോടെയാണ് ജനങ്ങൾ നോക്കുന്നത്. 2024 ജൂലൈ 13 ന് പെൻസില്വാനിയയിലെ ബട്ട്ലറിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ ട്രമ്പിന് വെടിയേറ്റിരുന്നു. ചെവിയ്ക്കാണ് പരിക്കേറ്റത് . ഇതും വാംഗ പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ട്രമ്പിന് ദുരൂഹമായ അസുഖമുണ്ടെന്നും , ബധിരനാകുമെന്നും , ബ്രെയിൻ ട്യുമർ വരുമെന്നും വാംഗ പ്രവചിച്ചിട്ടുണ്ട്. ബൾഗേറിയൻ പ്രവാചകയാണ് ബാബ വാംഗ . വാംഗേലിയ പാണ്ഡേവ ദിമിത്രോവ് എന്നാണ് വാംഗയുടെ യഥാർത്ഥ പേര് . 1911 ൽ ജനിച്ച വാംഗയ്ക്ക് പന്ത്രണ്ടാം വയസിലാണ്…
ചെന്നൈ : പ്രശസ്ത തമിഴ് നടൻ ദില്ലി ഗണേഷ് അന്തരിച്ചു . 80 വയസായിരുന്നു . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു . മകൻ മഹാദേവനാണ് മരണവിവരം സ്ഥീരീകരിച്ചത് . ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം . 40 വർഷത്തിലേറെയായി തമിഴ് സിനിമയിൽ സ്വഭാവനടനായി തിളങ്ങിയ താരമാണ് ഗണേഷ്. കെ ബാലചന്ദറിനെ പോലെ മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങിയ അദേഹം 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ഹാസ്യ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും , ദീപിക പദുക്കോണും അഭിനയിച്ച ചെന്നൈ എക്സ്പ്രസിലും ഗണേഷ് അഭിനയിച്ചിരുന്നു . 25 ലധികം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാരംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
വയനാട് : വഖഫ് ബോർഡിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് പരാതി നൽകി .വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമർശം . മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ.അനൂപാണ് വയനാട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നും രണ്ട് മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നും പരാതിയിൽ പറയുന്നു. നാലക്ഷര ബോർഡ് ഭീകരനെ പാർലമെന്റിൽ തളയ്ക്കുമെന്നാണ് വഖഫ് ബോർഡിനെ ലക്ഷ്യമിട്ട് സുരേഷ് ഗോപി പറഞ്ഞത്. “കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് എതിർനീക്കം നടത്താൻ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്. കോടതിക്ക് പുറത്തുവച്ച് തീർക്കാമെന്നാണ് അവർ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവർ ഉദ്ദേശിച്ചത്. ആ ബോർഡിന്റെ കോടതിയോ ?…
Subscribe to Updates
Get the latest creative news from FooBar about art, design and business.
