ഹവാന : ദക്ഷിണ ക്യൂബയിൽ ഭൂചലനം . തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർടോലോമെ മാസോ തീരത്തിന് 25 മൈലുകൾ മാറി 23.5 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായത് . സംഭവം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി . 5.9 തീവ്രതയിൽ രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു രണ്ടാമത്തെ ഭൂചലനം .
ക്യൂബയിലുടനീളം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സാന്റിയാഗോ ഡി ക്യൂബ, ഹോൾഗിയുൻ, ഗ്വാണ്ടനാമോ എന്നീ നഗരങ്ങളിൽ ഭൂചലനം ഉണ്ടായി . നിരവധി പേർക്ക് പരിക്കേറ്റു . കെട്ടിടങ്ങളും തകർന്നു. പ്രകമ്പനം അനുഭവപ്പെട്ടപ്പോൾ ജനങ്ങൾ ഭയന്ന് വീടുകളിൽ പുറത്തേക്കോടിയിരുന്നു.
ബാർടോലോമെ മാസോ തീരത്ത് നിന്ന് മാറി സമുദ്രത്തിനടിയിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ 10 ദശലക്ഷം പേർക്കാണ് വൈദ്യുതി ഇല്ലാത്തതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപുണ്ടായ റാഫേൽ ചുഴലിക്കാറ്റിന്റെ തകർച്ചയിൽ നിന്ന് കരകയറുന്നതിനിടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്