ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി കമലാഹാരിസിനെ പരാജയപ്പെടുത്തി റിപ്പബികൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് വിജയകിരീടം ചൂടി .
തെരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും യുഎസ് പ്രസിഡന്റാകാൻ ഒരുങ്ങുന്ന ട്രമ്പാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് .അതിനിടെ ട്രമ്പിനെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനവും വൈറലാകുകയാണ്. അമേരിക്കയിലെ ഭീകരാക്രമണം , കോവിഡ് പകർച്ച വ്യാധി ഇതൊക്കെ പ്രവചിച്ച വാംഗ ട്രമ്പിനെ കുറിച്ച് പ്രവചിച്ചതും ആശ്ചര്യത്തോടെയാണ് ജനങ്ങൾ നോക്കുന്നത്.
2024 ജൂലൈ 13 ന് പെൻസില്‍വാനിയയിലെ ബട്ട്ലറിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ ട്രമ്പിന് വെടിയേറ്റിരുന്നു. ചെവിയ്ക്കാണ് പരിക്കേറ്റത് . ഇതും വാംഗ പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ട്രമ്പിന് ദുരൂഹമായ അസുഖമുണ്ടെന്നും , ബധിരനാകുമെന്നും , ബ്രെയിൻ ട്യുമർ വരുമെന്നും വാംഗ പ്രവചിച്ചിട്ടുണ്ട്.
ബൾഗേറിയൻ പ്രവാചകയാണ് ബാബ വാംഗ . വാംഗേലിയ പാണ്ഡേവ ദിമിത്രോവ് എന്നാണ് വാംഗയുടെ യഥാർത്ഥ പേര് . 1911 ൽ ജനിച്ച വാംഗയ്ക്ക് പന്ത്രണ്ടാം വയസിലാണ് കാഴ്ച്ച നഷ്ടപ്പെടുന്നത് .അതിന് ശേഷമാണ് വാംഗ പ്രവചനങ്ങൾ നടത്താൻ തുടങ്ങിയത് .1966 ൽ അന്തരിച്ച വാംഗ അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്.