- ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു ; വ്യോമസേന ഫ്രഞ്ച് കമ്പനിയ്ക്ക് നൽകിയ രേഖകൾ പുറത്ത്
- പത്മതിളക്കത്തിൽ കേരളം : പത്മഭൂഷണ് ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളിയും
- കുടുംബത്തോടൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- കാഫിർ സ്ക്രീൻഷോട്ട് ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
- യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് ചാർജ്; മുന്നറിയിപ്പുമായി ആമസോൺ
- ഉയർന്ന ചൂട്; തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം
- ഡബ്ലിനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
- ട്രാക്ടറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതരപരിക്ക്
Author: Anu Nair
ബെയ്റൂട്ട് : ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ വ്യോമാക്രമണം തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുകയാണ്.ബെയ് റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ആക്രമണം നടന്നു.ഹിസ്ബുളളയുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. സംഭവത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശനഷ്ടമാണുണ്ടായതെന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേൽ ആക്രമണത്തിന് ശേഷം ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറെ ആരാധകരുള്ള ഇന്ത്യൻ താരമാണ് വിരാട് കൊഹ്ലി. ആരാധകരോട് ഏറെ പ്രിയത്തോടെയാണ് താരം പെരുമാറുന്നതും. പലരും സെൽഫിയെടുക്കാൻ ആവശ്യപ്പെടുമ്പോൾ മടി കൂടാതെ കൊഹ്ലി അതിന് സമ്മതിക്കാറുമുണ്ട്. ഇപ്പോൾ ഒരു ആരാധിക കൊഹ്ലിയെ സെൽഫിയെടുക്കാൻ വിളിച്ചു നിർത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . വീഡിയോയിൽ ആരാധിക കൊഹ്ലിയുടെ കൈ പിടിച്ച് സെൽഫിയെടുക്കാൻ പിടിച്ചു നിർത്തുകയാണ് . തനിക്ക് തിരക്കുണ്ടെന്ന് പറഞ്ഞ് ഹോട്ടലിലേയ്ക്ക് കൊഹ്ലി പോകാൻ ശ്രമിക്കുന്നതും അവർ വീണ്ടും താരത്തെ പിടിച്ചു നിർത്തുന്നതും ദൃശ്യങ്ങളിൽ കാണാം . ആരാധികയുടെ പ്രവൃത്തി താരത്തിൽ അതൃപ്തി ഉണ്ടാക്കുന്നുവെങ്കിലും അത് കാണിക്കാതെ പുഞ്ചിരിച്ചാണ് അദ്ദേഹം ചിത്രത്തിന് പോസ് ചെയ്തത് . അതേസമയം ഇവരിൽ രക്ഷപെട്ട് അകത്തേയ്ക്ക് പോകുന്ന കൊഹ്ലിയുടെ അടുത്തേയ്ക്ക് മറ്റൊരു സ്ത്രീയും വീഡിയോ എടുക്കാൻ പോകുന്നത് ദൃശ്യങ്ങളിൽ കാണാം . https://twitter.com/i/status/1854876697512100272
വയനാട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി . മൂന്ന് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് . ഇവരിൽ ഒരാളെ വൈത്തിരി ആശുപത്രിയിലേയ്ക്ക് മാറ്റി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ പാചകം ചെയ്ത് കഴിച്ച ശേഷമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി . ഏഴ് വയസുള്ള കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് ആശുപത്രിയിൽ എത്തി കുട്ടിയെ കണ്ടു . ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു . മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച് കിറ്റാണെന്ന് പരാതി വന്നിരുന്നു. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന ചൂരൽമല സ്വദേശികൾക്കാണ് ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റ് നൽകിയത്.പ്രാണികൾ നിറഞ്ഞ അരിയും, റവയും, ആട്ടയുമാണ് കിറ്റിലുണ്ടായിരുന്നത് .
ദോഹ: ഹമാസിനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ. യുഎസ് സമ്മർദ്ദത്തിന് പിന്നാലെയാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്. ദോഹയിലെ ഹമാസിന്റെ സാന്നിദ്ധ്യം സ്വീകാര്യമല്ലെന്നാണ് യുഎസ് നിലപാട്. 2012 മുതൽ ഹമാസിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലാണ്. ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കില്ലെന്നും ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടി അംഗീകരിക്കില്ലെന്നും ഹമാസ് തീരുമാനമെടുത്തിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ദോഹയിൽ ഹമാസിൻ്റെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് യുഎസ് അറിയിച്ചത്. അമേരിക്കയ്ക്കും ഈജിപ്തിനുമൊപ്പം ഗാസയിൽ ഒരു വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. മോചന നിർദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഇനി ഒരു അമേരിക്കൻ പങ്കാളിയുടെയൂം തലസ്ഥാനങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന നിലപാടുമുണ്ടായി. ആഴ്ചകൾക്ക് മുൻപ് ഒരു ബന്ദിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ഹമാസ് നിരസിച്ചു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഹമാസ് ഓഫീസ് പ്രവർത്തിപ്പിക്കുമെന്നും അതിനായി അനുമതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്…
ഇസ്ലാമാബാദ് : പാകിസ്താനിൽ ചാവേർ സ്ഫോടനം . ഭീകരാക്രമണം. ബലിചൂസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 ഓളം പേർക്ക് പരിക്കേറ്റു. ക്വറ്റയിൽ നിന്ന് പെഷവാറിലേയ്ക്ക് ട്രെയിൻ പുറപ്പെടാനുള്ള സമയത്തായിരുന്നു സ്ഫോടനം.ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് മൗസം ജാ അൻസാരി സ്ഥിരീകരിച്ചു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബോംബാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആക്രമണത്തിന് ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. റെയിൽ വേ ബുക്കിംഗ് ഓഫീസിലാണ് ആക്രമണം ഉണ്ടായതെന്നും, ജാഫർ എക്സ്പ്രസ് വരുന്നതിന് മുൻപാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.ഓഗസ്റ്റിൽ വിഘടനവാദികൾ ബലൂചിസ്ഥാനിലുടനീളം ആക്രമണങ്ങൾ നടത്തിയിരുന്നു. 73 പേരാണ് അന്ന് കൊല്ലപ്പെട്ടത് .
കണ്ണൂർ : കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമനം കളക്ട്രേറ്റിലേയ്ക്ക് മാറ്റി നൽകണമെന്നും റവന്യൂ വകുപ്പിനോട് മഞ്ജുഷ ആവശ്യപ്പെട്ടു. വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥ തനിക്ക് ഇപ്പോൾ ഇല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം .സമാന പദവിയായ കലക്ട്രേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികൈലേക്ക് മാറ്റി നൽകണമെന്നാണ് മഞ്ജുള ആവശ്യപ്പെട്ടിരിക്കുന്നത് നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുള . അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും അവർ പറഞ്ഞു. അപേക്ഷയിൽ റവന്യൂ വകുപ്പ് അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന . സർവീസ് സംഘടനകൾക്കും മഞ്ജുളയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന നിലപാടാണുള്ളത് .അതേസമയം കഴിഞ്ഞ ദിവസമാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് . കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്ന് മഞ്ജുള പറഞ്ഞിരുന്നു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മഞ്ജുള പറഞ്ഞു.
ഇന്ത്യൻ സിനിമാ സംവിധായകരിൽ സൂപ്പർ സ്റ്റാറാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമാകെ ആരാധകരെ നേടിയെടുത്തു രാജമൗലി. ഇന്ത്യൻ സിനിമയെ പോലും തെലുങ്കിലേയ്ക്ക് എത്തിച്ച സംവിധായകൻ . എന്നാൽ പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയത് നടൻ സൂര്യയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി . ഹൈദരാബാദിൽ വച്ച് നടന്ന കങ്കുവയുടെ പ്രീ-റിലീസ് ഈവന്റിലായിരുന്നു രാജമൗലിയുടെ തുറന്ന് പറച്ചിൽ. ‘ ഈ വീഡിയോയിൽ കാണിച്ചത് പോലെ ഞാൻ പാൻ- ഇന്ത്യൻ സിനിമകൾ നിർമിക്കാൻ തുടങ്ങി. എങ്കിലും ഞാൻ തുറന്ന് പറയട്ടെ, തെലുങ്ക് സിനിമയെ ആന്ധ്രയുടെയും , തെലുങ്കിന്റെയും അപ്പുറത്ത് കൊണ്ടു പോകാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്. ഗജിനി എന്ന ചിത്രം ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സൂര്യ വലിയ പ്രമോഷൻ നടത്തിയിരുന്നു. അത് എന്നെ അത്ഭുതപെടുത്തി. സൂര്യ ഇവിടെ വന്ന് തന്റെ സിനിമ പ്രൊമോഷൻ നടത്തി . അത് ഒരു കേസ് സ്റ്റഡി പോലെ നടന്മാരോടും…
ന്യൂഡൽഹി : രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പടികളിറങ്ങി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് .നവംബർ 10 നാണ് ഔദ്യോഗികമായി ചന്ദ്രചൂഡ് വിരമിക്കുന്നതെങ്കിലും ഇന്നാണ് അവസാന പ്രവൃത്തി ദിനം. ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി. വികാരനിർഭരമായാണ് ചന്ദ്രചൂഡ് ചടങ്ങിൽ സംസാരിച്ചത് . ‘ ഒരു തീർത്ഥാടകന് തുല്യമാണ് ഒരു ജഡ്ജിയുടെ ജീവിതം .സേവിക്കാനുള്ള മനസോടെയാണ് ഓരോ ദിവസവും കോടതിയിൽ വരുന്നത് . പരിഗണിച്ച ഓരോ കേസുകളും വ്യത്യസ്തമായിരുന്നു, സമാനതകളില്ലാത്തതായിരുന്നു . ഇവിടെ നിന്ന് ജീവിതത്തെക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിഞ്ഞു. കോടതിയിൽ ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി ക്ഷമിക്കൂ . എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ‘ അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേറ്റത് 2022 നവംബർ 9 നാണ് . ഡൽഹി സ്വദേശിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻഗാമിയാവുക. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും…
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ . തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണിത് . തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് . തെക്ക് കിഴക്കൻ അറബിക്കടലിനും, ലക്ഷദ്വീപിനും മുകളിലായും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങും.
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വളരെയധികം ദുഃഖമുണ്ടെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാപ്രേരണക്കേസിൽ അറസ്റ്റിലായ പി.പി ദിവ്യ ജയിലിലായിരുന്നു . ഇന്നാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത് . ജയിൽമോചിതയായ ശേഷം അവർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘ കഴിഞ്ഞ 14 വർഷം ജില്ലാ പഞ്ചായത്തിൽ ഒരു ജനപ്രിതിനിധി എന്ന നിലയിൽ എല്ലാവരോടും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ .മാദ്ധ്യമപ്രവർത്തകർ ആയാലും നമ്മുടെ നാട്ടുകാരായാലും പൊതുപ്രവർത്തന രംഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ഒരുപാട് ഉദ്യോഗസ്ഥരുമായും വ്യത്യസ്ത രാഷ്ട്രീയപാർട്ടിയിലുള്ള ജനപ്രതിനിധികളുമായും സഹകരിച്ച് പോകുന്ന ഒരാളാണ് ഞാൻ. സദുദ്ദേശ്യപരമായി മാത്രമേ ഏത് ഉദ്യോഗസ്ഥനോടും സംസാരിക്കാറുള്ളൂ. ഞാനിപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നു.. എന്റെ ഭാഗം കോടതിയിൽ ഞാൻ പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് ഞാനും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണം എന്നുതന്നെയാണ് ഞാനും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
