ന്യൂഡൽഹി: ഇന്ത്യയുടെ അമ്പത്തിയൊന്നാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മെയ് 13 വരെയാണ് സഞ്ജയ് ഖന്ന പദവിയിൽ തുടരും. ഡി.വൈ ചന്ദ്രചൂഡ് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്നയെത്തിയത്.
പൗരത്വ ഭേദഗതി, രാജ്യദ്രോഹക്കുറ്റം , ശബരിമല യുവതീ പ്രവേശനവിധിയുടെ പുനപരിശോധന അടക്കം നിർണ്ണായകമായ നിരവധി ഹർജികളാണ് സഞ്ജീവ് ഖന്നയ്ക്ക് മുന്നിലുള്ളത്.
ഡൽഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയാണ് പിതാവ്. അദ്ധ്യാപികയായിരുന്നു അമ്മ സരോജ് ഖന്ന. ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസ് ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. 2019-ലാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് എത്തിയത്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജായിരുന്നു ഖന്ന. ഇന്ദിരാഗാന്ധി രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ച എച്ച് ആർ ഖന്നയുടെ സഹോദരീപുത്രനാണ് സഞ്ജീവ് ഖന്ന.