ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം . കിഷ്ത്വറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.നായിബ് സുബേദാർ രാകേസ് കുമാറാണ് വീരമൃത്യു വരിച്ചത് . മൂന്ന് സൈനികർക്ക് പരിക്കേറ്റു.
പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത് . കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്ന് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത് .കശ്മീരിലെ കിഷ്ത്വാറിലും , ശ്രീനഗറിലെ ഹർവാനിലും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായി.
കഴീഞ്ഞ ദിവസമാണ് കശ്മീരിലെ വില്ലേജ് ഡിഫൻസ് അംഗങ്ങളെ ഭീകരർ കൊലപ്പെടുത്തിയത് . കന്നുകാലികളുമായി വനമേഖലയിൽ പോയവർ തങ്ങളെ പിന്തുടരുകയാണെന്ന സംശയത്തിലാണ് ഇവരെ കൊലപ്പെടുത്തിയത് . ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീർ ടൈഗർ ഫോഴ്സ് ഏറ്റെടുത്തിരുന്നു . ലഷ്കറുമായി ബന്ധമുള്ള സംഘടനയാണിതെന്നും റിപ്പോർട്ടുകളുണ്ട്.