കൊച്ചി : കുവൈറ്റിലെ ബാങ്കില്‍ നിന്ന് 700 കോടി രൂപയോളം വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്കായി അന്വേഷണം. 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം. ഇതില്‍ 700 ഓളം പേര് നഴ്സുമാരാണ്. 50 ലക്ഷം മുതല്‍ രണ്ട് കോടി വരെയാണ് പലരും വായ്പ എടുത്തത്.
ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിൽ നിന്ന് വൻ തുക ലോൺ എടുത്ത ശേഷം ഇവർ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുക . തട്ടിപ്പ് നടത്തിയവരില്‍ കുറെ പേര് കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതോടെയാണ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഡിജിപിയെയും എഡിജിപിയെയും കണ്ടത്.
കുവൈറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം
ആദ്യം ബാങ്കില്‍ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോര്‍ ഉയര്‍ത്തി. ഇതിന് ശേഷം പ്രതികള്‍ വലിയ തുക വായ്പയെടുത്ത് രാജ്യത്ത് നിന്നും മുങ്ങി.വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതര്‍ അന്വേഷണം തുടങ്ങിയത്.