ധാക്ക : മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി ബംഗ്ലാദേശ് കോടതി . മുഹമ്മദ് യൂനസിനും, ഇടക്കാല സര്‍ക്കാരിനുമെതിരെ ശക്തമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീന ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഈ ഉത്തരവ്.
ഹസീന നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് ബംഗ്ലാദേശ് കണ്ടെത്തല്‍. പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്നും അതിന്റെ വ്യാപനം തടയണമെന്നും അധികൃതര്‍ക്ക് ജസ്റ്റിസ് ഗുലാം മുര്‍തസ മസുംദാറാണ് നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തെ വെര്‍ച്വലായി ഹസീന അഭിസംബോധന ചെയ്തിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന വംശഹത്യയുടെ ഉത്തരവാദിത്വം ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസിനാണെന്ന് ഹസീന പറഞ്ഞിരുന്നു.
ഷെയ്ഖ് ഹസീനയുടെ പ്രസംഗം ഇവര്ക്കെക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകനായ ഗോലം മുനവര്‍ ഹുസൈന് തമീമിന്റെ വാദം. പ്രസംഗത്തിന് നിയമനടപടികളെ സ്വാധീനിക്കാന്‍ കഴിയുമെന്നും ഗോലം മുനവര്‍ പറയുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഷെയ്ഖ് ഹസീന അടുത്തിടെ നടത്തിയതും, മുന്‍പ് നടത്തിയതുമായ എല്ലാ പ്രസംഗങ്ങളും നിരോധിച്ച് ബംഗ്ലാദേശ് കോടതി ഉത്തരവിറക്കിയത്.