ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. ഹവിൽദാർ വി. സുബ്ബയ്യ ആണ് മരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സ്ഫോടനമുണ്ടായത്. .
മാണ്ഡിയിലെ സൗജിയാണ സെക്ടറിൽ ജോലി ചെയ്തിരുന്ന സുബ്ബയ്യ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയായിരുന്നു. പിന്നാലെ സ്ഫോടനമുണ്ടായി .
ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Discussion about this post