ചെന്നൈ : തമിഴ്നാട്ടിലെ കുംഭകോണത്തെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950-നും 1967-നുമിടയിൽ മോഷണം പോയ വിഗ്രഹങ്ങൾ തിരിച്ചു പിടിക്കാൻ തമിഴ്നാട് പൊലീസ് . 1957-ൽ മോഷണം പോയ കോടികൾ വിലയുള്ള തിരുമങ്കൈ ആഴ്വാർ വെങ്കല വിഗ്രഹം ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിൽ കണ്ടെത്തിയിരുന്നു.
കാണാതായ മറ്റ് മൂന്ന് വിഗ്രഹങ്ങൾ അമേരിക്കയിലാണ് .എല്ലാം ഉടൻ തിരികെ എത്തിച്ച് ക്ഷേത്രത്തിൽ ആരാധനയ്ക്ക് സൗകര്യം ഒരുക്കും.വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും , ക്ഷേത്രത്തിലുള്ളത് വ്യാജമായിനിർമ്മിച്ചവയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2020-ലാണ് ഇതിൽ തമിഴ്നാട് പൊലീസ് കേസെടുത്തത്
മോഷണം സംബന്ധിച്ച തെളിവുകൾ സർവകലാശാലയ്ക്ക് പൊലീസ് കൈമാറിയിരുന്നു. തുടർന്ന് ലണ്ടനിൽ നിന്നുള്ള വിദഗ്ധസംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് പ്രതിമ ഇന്ത്യക്ക് വിട്ടുനൽകാനുള്ള അപ്പീൽ അംഗീകരിച്ചത്. ഒരു മാസത്തിനകം വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും സർവകലാശാല വഹിക്കും.