ലക്നൗ : വാരണാസി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തീപിടിത്തത്തിൽ 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. വാരണാസി കൺവെൻമെന്റ് റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ശനിയാഴ്ച പുലർച്ചെയാണ് ആണ് തീപിടുത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും താൽക്കാലിക ജീവനക്കാരുടേതാണ്. കത്തി നശിച്ചവയിൽ ചിലത് സൈക്കിളുകളാണ്.
ബൈക്കുകളിലെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചാണ് കൂടുതൽ വാഹനങ്ങളിലേക്ക് തീപടർന്നത്. അഗ്നിശമന സേനയും പൊലീസും രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
Discussion about this post