കൊൽക്കത്ത : ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് സർക്കുലർ ഇറക്കി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശികളായ ആർക്കും ചികിത്സ നൽകില്ലെന്നാണ് വടക്കൻ കൊൽക്കത്തയിലെ ജെഎൻ റേ ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചത് .
. ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ ബംഗ്ലാദേശിൽ വർധിക്കുകയാണെന്നും , ബംഗ്ലാദേശികൾ ഇന്ത്യൻ പതാകയെ അടക്കം അപമാനിച്ചുവെന്നും ഇതാണ് കടുത്ത തീരുമാനത്തിന് പിന്നിലെന്നുംജെഎൻ റേ ആശുപത്രി അറിയിച്ചു.
“ത്രിവർണ്ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇന്ത്യ മുന്നിൽ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാൽ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജെഎൻ റേ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ സുബ്രാൻഷു ഭക്തൻ പറഞ്ഞു.നേരത്തെ ഗൈനക്കോളജിസ്റ്റായ ഇന്ദ്രാനില്‍ ഷായും ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശ് യൂണീവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ധാക്ക യൂണിവേഴ്സിറ്റി,നൊഖാലി സയന്‍സ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ത്യൻ പതാകയെ അപമാനിച്ചത് .നടക്കുന്ന വഴിയിൽ ഇന്ത്യൻ ദേശീയ പതാക വരച്ചു ചേർക്കുകയും, അത് ചവിട്ടി നടന്നു പോകുകയുമായിരുന്നു.