പത്തനംതിട്ട : നാട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബി എസ് എൻ എൽ സിം കാർഡ് പ്രത്യേക റീചാർജ് ചെയ്ത് യു എ ഇ യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു.വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്ട്ര സിം കാർഡിലേക്ക് മാറേണ്ടി വരുന്ന സ്ഥിതിയാണ് ഇതോടെ ഒഴിവായത് .
90 ദിവസത്തേക്ക് 167 രൂപ രൂപയും, 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം ഇന്റർനാഷണലായി മാറും.പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണം.
രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. മലയാളികൾ ഏറെയുള്ള രാജ്യമെന്ന നിലയിലാണ് യു എ ഇ യ്ക്ക് പരിഗണന ലഭിച്ചത് . ഭാവിയിൽ മറ്റ് രാജ്യങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും .