- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
- ഓപ്പറേഷൻ സെർച്ച്ലൈറ്റിനിടെ നടന്ന അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : പ്രമേയം യുഎസ് പ്രതിനിധി സഭയിൽ
- സാവോയിർസ് റോണന് വീട് നിർമ്മിക്കാൻ അനുമതി
- ഓവർടൈം ഡ്യൂട്ടി; ശമ്പളത്തിന് പുറമേ നൽകിയത് 189 മില്യൺ യൂറോ
- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
Author: Anu Nair
ധാക്ക : ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷം, ഇന്ത്യയുമായി അകന്നുനിൽക്കാനാണ് ബംഗ്ലാദേശ് പരമാവധി ശ്രമിക്കുന്നത്. മാത്രമല്ല ചൈനയുമായും , പാകിസ്ഥാനുമായും ബന്ധം ശക്തമാക്കാനും ശ്രമം തുടരുന്നു. ഇതിനായി പലപ്പോഴും ബംഗ്ലാദേശ് ഉദ്യോഗസ്ഥർ ചൈനയുമായും പാകിസ്ഥാനുമായും വ്യത്യസ്ത വിഷയങ്ങളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ഇരു രാജ്യങ്ങളും സന്ദർശിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ മേധാവി ജനറൽ ആസിഫ് മാലിക് ധാക്കയിലെത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇൻ്റലിജൻസ് മേധാവി ബംഗ്ലാദേശ് സന്ദർശിക്കുന്നത്. ദുബായ് വഴി ധാക്കയിലെത്തിയ മാലിക്കിനെ ഇസ്ലാമിസ്റ്റുകളുമായും പാക്കിസ്ഥാനുമായും അടുത്ത ബന്ധം പുലർത്തുന്ന ബംഗ്ലാദേശ് ആർമി ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് ഫൈസുർ റഹ്മാൻ സ്വീകരിച്ചു. ഐഎസ്ഐ മേധാവിയുടെ ഈ സന്ദർശനം ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള രഹസ്യവിവരങ്ങൾ പങ്കുവെക്കുക എന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമായും വിദഗ്ധർ ഈ സന്ദർശനത്തെ കാണുന്നു. ബംഗ്ലാദേശുമായി വ്യാപാരം…
മുംബൈ : ചെക്ക് ബൗൺസ് കേസിൽ പ്രമുഖ സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് 3 മാസം തടവും പിഴയും ശിക്ഷ. മുംബൈ പ്രാദേശിക കോടതിയാണ് ശിക്ഷ വിധിച്ചത്. രാം ഗോപാൽ വർമ കോടതിയിൽ എത്താത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരമാണ് രാം ഗോപാൽ വർമ്മ. സിനിമാ നിർമ്മാണത്തിലും പങ്കാളിയാണ്. 2018 ലാണ് രാം ഗോപാൽ വർമയ്‌ക്കെതിരെ മുംബൈയിൽ ചെക്ക് ബൗൺസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മഹേഷ്ചന്ദ്ര മിശ്ര എന്ന വ്യക്തിയാണ് രാംഗോപാൽ വർമ്മയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏഴുവർഷമായി കേസിൻ്റെ അന്വേഷണം നടന്നുവരികയായിരുന്നു. പലതവണ കോടതിയിൽ ഹാജരാകാൻ ആർജിവിക്ക് നോട്ടീസ് നൽകിയെങ്കിലും കോടതിയിൽ എത്തിയിരുന്നില്ല. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം : ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ പെൻഷൻ തുക കൂട്ടാൻ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള പെൻഷൻ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനാണ് മുൻ ഗണനയെന്നും ബാലഗോപാൽ പറഞ്ഞു. ക്ഷേമപെൻഷന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞത് അന്നത്തെ സാഹചര്യം അനുസരിച്ചുള്ള കാര്യങ്ങളാണ്. അതിനു ശേഷമാണ് സാമ്പത്തിക ഉപരോധം പോലെയൊന്ന് കേന്ദ്രസർക്കാരിൽ നിന്ന് വന്നത് . അത് കുറച്ച് ബാധിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ ഉൾപ്പെടെ പറഞ്ഞ കാര്യങ്ങൾ നടത്താനുള്ള ശ്രമം ഉണ്ടാകും. എന്നാൽ ഇത്രയും വെട്ടിക്കുറവ് വരുമെന്ന് ആരും കരുതിയില്ല. ഇത്രയും ശ്വാസം മുട്ടിച്ചിട്ടും പിടിച്ചു നിൽക്കുന്ന കേരളം ഇനിയും കൂടുതൽ മെച്ചപ്പെട്ട തരത്തിൽ മുന്നോട്ട് പോകും . ജി എസ് ടി നഷ്ടപരിഹാരം തുടരുകയോ, വെട്ടിക്കുറച്ച തുക ലഭിക്കുകയോ ചെയ്താൽ കൂട്ടാൻ തടസമില്ല.- മന്ത്രി പറഞ്ഞു. ഓരോഘട്ടത്തിലും വികസനത്തിന്റെ കാര്യമായാലും , തൊഴിലിന്റെ കാര്യമായാലും , സാമൂഹ്യക്ഷേമത്തിന്റെ കാര്യമായാലും പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടാണ് ഇരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ്…
കൊച്ചി : മകന് കരൾ പകുത്ത് നൽകിയ അച്ഛനും, പിന്നാലെ മകനും മരിച്ചു. കലൂർ ദേശാഭിമാനി റോഡ് കല്ലറക്കലിൽ 26 കാരനായ ത്വയ്യിബ് കെ നസീർ ആണ് മരിച്ചത് . പിതാവ് നസീർ മരിച്ചതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം മുക്തമാകും മുൻപാണ് മകന്റെയും മരണം . ത്വയ്യിബിന് കരൾ ദാനം ചെയ്ത പിതാവ് ചികിത്സയിൽ കഴിയവേയാണ് ഇക്കഴിഞ്ഞ ഏപ്രിൽ 1 ന് മരണപ്പെട്ടത് . ഏറെക്കാലമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നി ത്വയ്യിബ് . ഡോക്ടർമാർ കരൾ മാറ്റിവയ്ക്കാനും നിർദേശിച്ചിരുന്നു. തുടർന്നാണ് പിതാവിന്റെ കരൾ മകന് പകുത്ത് നൽകിയത്. റോബോട്ടിക്ക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേയ്ക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റ നസീറിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ത്വയ്യിബിനെ കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ലെബനനിലെ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു . മച്ചഗര മേഖലയിലെ ഹമാദിയുടെ വീടിന് സമീപമാണ് സംഭവം. രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ചിരുന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആറ് വെടിയുണ്ടകളാണ് ഹമാദിയുടെ ശരീരത്തിൽ ഏറ്റത് . ഹിസ്ബുള്ളയുടെ പടിഞ്ഞാറൻ അൽ-ബഖ മേഖലയുടെ മുഖ്യ കമാൻഡറായിരുന്നു ഹമാദി. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. വർഷങ്ങളായുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.പതിറ്റാണ്ടുകളായി എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി ഉണ്ടായിരുന്നു. 1985-ൽ ലുഫ്താൻസ ഫ്‌ളൈറ്റ് 847 ഹൈജാക്കിംഗിലും ഹമാദി ഉൾപ്പെട്ടിരുന്നു.ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെയാണ് ഹമാദിയുടെ കൊലപാതകം.
മുംബൈ : അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ തേടിപിടിച്ച് നടൻ സെയ്ഫ് അലിഖാൻ . ജനുവരി 21നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ ആശുപത്രിയിലേയ്ക്ക് ക്ഷണിച്ചു. ആശ്ലേഷിച്ച് നന്ദി അറിയിച്ച സെയ്ഫ് അലിഖാൻ അദ്ദേഹത്തിനൊപ്പം ചിത്രങ്ങളുമെടുത്തു. ‘ഇന്ന് എന്നെ ക്ഷണിച്ചു. അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. പ്രത്യേകിച്ചൊന്നുമില്ല. ഇതൊരു സാധാരണ സന്ദർശനമാണ്. അന്ന് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിച്ചു. ഇന്നും ഞാൻ അങ്ങനെ തന്നെ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു,’ ഭജൻ സിംഗ് റാണ പറഞ്ഞു. അന്ന് സെയ്ഫ് അലിഖാനാണെന്ന് അറിയാതെയാണ് താൻ അദ്ദേഹത്തെ ആശുപത്രിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഭജൻസിംഗിന് പാരിതോഷികമായി 11000 രൂപയും സെയ്ഫിന്റെ വീട്ടുകാർ നൽകിയിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ക്യാബിനറ്റ് മന്ത്രിമാർ മഹാകുംഭമേളയ്ക്കെത്തി. . യുപി ക്യാബിനറ്റിലെ 54 മന്ത്രിമാരുൾപ്പെടുന്ന പ്രത്യേക യോഗം ഇന്ന് പ്രയാഗ് രാജിൽ നടന്നു . അതിനു ശേഷമാണ് അവർ കുംഭമേളയിൽ പുണ്യസ്നാനത്തിനെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാരും മഹാകുംഭ മേളയിൽ ത്രിവേണി സംഗമത്തിൽ പ്രാർത്ഥന നടത്തി . “മുഴുവൻ മന്ത്രിമാരുടെയും പേരിൽ, മഹാകുംഭത്തിലേക്ക് എത്തിയ എല്ലാ സന്യാസിമാരെയും ഭക്തരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇതാദ്യമായി, മുഴുവൻ മന്ത്രിസഭാംഗങ്ങളും മഹാകുംഭത്തിൽ പങ്കെടുക്കുന്നു. ‘യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം ഫെബ്രുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിൽ എത്തി മഹാകുംഭമേളയിൽ പങ്കെടുക്കും.
ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഫെബ്രുവരി 5 ന് പ്രധാനമന്ത്രി പ്രയാഗ് രാജിലെത്തും. അതിനു ദിവസങ്ങൾക്ക് മുൻപ് ജനുവരി 27 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുംഭമേളയിൽ പങ്കെടുക്കാനെത്തും . ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ഗംഗാ പൂജ നടത്തുകയും ചെയ്യും. ഫെബ്രുവരി 1 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും മേളയിൽ പങ്കെടുക്കും.ഫെബ്രുവരി 10 ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രയാഗ്‌രാജ് സന്ദർശിക്കും.വിവിഐപികൾക്ക് സുഗമവും സുരക്ഷിതവുമായ സന്ദർശനം ഉറപ്പാക്കാൻ സുരക്ഷ ശക്തമാക്കും.
ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വനമേഖലയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടായതായി പരാതി . ക്ലൈമാക്‌സിനായി യുദ്ധരംഗം ചിത്രീകരിക്കാനാണ് കർണാടകയിലെ ഹെരുരു ഗ്രാമത്തിലെ ഗാവിഗുദ്ദയിലെ വനപ്രദേശത്ത് സിനിമ സംഘം എത്തിയത്.വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന് പിഴ 50000 രൂപ പിഴ ചുമത്തിയതായും സൂചനയുണ്ട് പ്രദേശത്തെ ആളുകള്‍ നിലവില്‍ കാട്ടാനശല്യമടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഇപ്പോൾ സിനിമാ ഷൂട്ടിങ് ഇവിടെയുള്ള പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിച്ചത്.ഷൂട്ടിംഗിനിടെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നുണ്ടായ വാക്കേറ്റം സിനിമയുടെ അണിയറ പ്രവർത്തകരും, നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനും കാരണമായി.ചിത്രത്തിന്‍റെ നിര്‍മാതാക്കളോ ഋഷഭ് ഷെട്ടിയോ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുഷ്പ 2 സംവിധായകന്റെയും, നിർമ്മാതാക്കളുടെയും വീടുകളിൽ ആദായനികുതി റെയ്ഡ് . ‘പുഷ്പ 2’ സംവിധായകൻ സുകുമാറിൻ്റെ വീട്ടിലും, മൈത്രി സിനിമ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. ഗെയിം ചേഞ്ചർ നിർമ്മാതാവ് ദിൽ രാജുവിൻ്റെ വീട്ടിൽ ആദായനികുതി റെയ്ഡ് നടന്നതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. ഇതിന് പുറമെ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ സിഇഒയുടെയും കമ്പനിയിലെ മറ്റ് അംഗങ്ങളുടെയും വീടുകളിലും റെയ്ഡ് നടത്തി. ചിത്രം നേടിയ കളക്ഷൻ അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാങ്ക് ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. കൂടാതെ മറ്റ് നിരവധി സിനിമാ താരങ്ങളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ്, മാംഗോ മീഡിയ എന്നിവയുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. നികുതി അടക്കാത്തതിൻ്റെ പേരിലാണ് പുഷ്പ 2 സംവിധായകൻ സുകുമാറിൻ്റെ വീട്ടിലും റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
