Author: Anu Nair

കാഠ്മണ്ഡു ; നേപ്പാളിലെ വനമേഖലയിൽ വൻ തീപിടിത്തം . കാഠ്മണ്ഡു കഭ്രെപാലൻചോക്കിലെ മഹാഭാരത വനമേഖലയിൽ ഉണ്ടായ കാട്ടുതീ മൂന്ന് ദിവസമായിട്ടും നിയന്ത്രണ വിധേയമായിട്ടില്ല. തുടർച്ചയായി പുക ഉയരുന്നത് കണ്ട് ആളുകൾ പ്രാദേശിക ഭരണകൂടത്തെ അറിയിച്ചപ്പോഴാണ് സംഭവം സർക്കാർ അറിയുന്നത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കബ്രെ ജില്ലാ പോലീസ് ഓഫീസ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിച്ച തീ വ്യാഴാഴ്ച വൈകുന്നേരം വരെ നിയന്ത്രിക്കാനായിട്ടില്ല.നേപ്പാൾ ആർമിയുടെയും പോലീസിൻ്റെയും സംഘങ്ങളെ വിന്യസിച്ചിട്ടും തീപിടിത്തം ഉടനടി നിയന്ത്രിക്കാൻ സാധിച്ചില്ലെന്ന് ജില്ലാ ചീഫ് ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് കുമാർ ധക്കൽ പറഞ്ഞു. സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനവാസകേന്ദ്രങ്ങളിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കാട്ടുതീ. ആവശ്യമെങ്കിൽ പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളും നടത്തി വരികയാണെന്ന് ഉമേഷ് കുമാർ ധക്കൽ പറഞ്ഞു. കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കബ്രെ ജില്ലാ ഫോറസ്റ്റ്…

Read More

ഭോപ്പാൽ : മധ്യപ്രദേശിലെ 17 ക്ഷേത്ര നഗരങ്ങളിൽ മദ്യം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് . മതപരമായ നഗരങ്ങളിൽ മദ്യം നിരോധിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും , ഏപ്രിൽ 1 മുതൽ ഇത് നിലവിൽ വന്നേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉജ്ജയിനി, ഓംകാരേശ്വർ, ദാതിയ, അമർകണ്ടക്, ചിത്രകൂട്, സാഞ്ചി, ഖജുരാഹോ തുടങ്ങിയ നഗരങ്ങളും ഇതിൽ ഉൾപ്പെടും. ‘ ഭഗവാൻ കൃഷ്ണൻ്റെ കാൽ പതിഞ്ഞിടത്തെല്ലാം, മതപരമായ ടൂറിസത്തിൻ്റെ കേന്ദ്രമാക്കും. സമൂഹത്തിലെ മയക്കുമരുന്ന് ദുരുപയോഗം നാശത്തിന് കാരണമാകുന്നു.മദ്യപാനം മൂലം കുടുംബങ്ങൾ തകരുന്നു. ഇത് വലിയ വേദനയാണ്. 17 വ്യത്യസ്ത മതപരമായ നഗരങ്ങളിൽ മദ്യം നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.‘ – മോഹൻ യാദവ് പറഞ്ഞു. സർക്കാർ മദ്യം നിരോധിക്കുന്ന 17 മത നഗരങ്ങളുടെ എക്സൈസ് നയത്തിൽ ഭേദഗതികളും ഉണ്ടാകും.

Read More

കൊച്ചി: കൈക്കൂലി വാങ്ങവെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി.മുളവുകാട് പൊലീസ് സ്‌റ്റേഷനിലെ അനൂപാണ് പിടിയിലായത്. അയ്യായിരം രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള്‍ പിടിയിലായത്. കെട്ടിടങ്ങള്‍ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തി.തുടര്‍ന്നാണ് കരാറുകാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് കാക്കനാടേക്ക് വിളിച്ചുവരുത്തി. പണം കൈമാറുന്നതിനിടെ അനൂപിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. അനൂപിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

Read More

ബോളിവുഡ് താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്നും വധഭീഷണി. നടനും അവതാരകനുമായ കപില്‍ ശര്‍മ്മ, നടന്‍ രാജ്പാല്‍ യാദവ്, നടിയും ഗായികയുമായ സുഗന്ധ മിശ്ര, കോറിയോഗ്രാഫര്‍ റെമോ ഡിസൂസ എന്നിവര്‍ക്കാണ് വധഭീഷണികള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുമാണ് ഭീഷണി നിറഞ്ഞ ഇ-മെയിലുകള്‍ താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. വിഷയം വളരെയധികം ഗൗരവത്തോടെ കാണണമെന്നും രഹസ്യമാക്കി വെക്കണമെന്നും കപില്‍ ശര്‍മയ്ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പ്രശസ്തി നേടുന്നതിനോ വേണ്ടിയല്ല ഇത് അയക്കുന്നത്. അടുത്തിടെയുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സുപ്രധാനമായ ഒരുകാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ സന്ദേശം എന്നാണ് ബിഷ്ണു എന്ന് അവകാശപ്പെടുന്നയാള്‍ മുന്നറിയിപ്പ് നല്‍കുന്നത്. എട്ട് മണിക്കൂറിനുള്ളില്‍ പ്രതികരിക്കാത്തപക്ഷം വ്യക്തിപരമായും തൊഴില്‍പരമായും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് കപില്‍ ശര്‍മയ്ക്ക് ലഭിച്ച ഇ-മെയിലിലെ ഭീഷണി . എന്‍സിപി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ പൊലീസ് അതീവ ഗൗരവമായാണ് കാണുന്നത്. സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവവും വിഷയത്തിന്റെ ഗൗരവം…

Read More

ഭോപ്പാൽ : യുവതിയെ പ്രസവത്തിനായി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു. പിന്നാലെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മഹേന്ദ്ര മേവാഡയും ഭാര്യാ സഹോദരൻ സതീഷ് മേവാഡയുമാണ് മരിച്ചത്. ഭോപ്പാലിലെ ലാൽഘട്ടിയിലെ ഹലാൽപൂർ ബസ് സ്റ്റാൻഡിനു സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഹാച്ച്ബാക്ക് കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് സംഭവം.ദമ്പതികൾക്കൊപ്പം മഹേന്ദ്രയുടെ അമ്മയും ഭാര്യാമാതാവും കാറിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേന്ദ്ര മേവാഡയും ഭാര്യാസഹോദരൻ സതീഷും മരണപ്പെടുകയായിരുന്നു. പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ മഹേഷിന്റെ ഭാര്യ ബബ്ലി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

Read More

ചെന്നൈ : നടൻ വിജയ്ക്ക് പിന്നാലെ നടി തൃഷയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന . തമിഴ് സിനിമ നിരീക്ഷനായ വി പി അന്തനന്റെ പരാമർശമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് . തൃഷയുടെ തീരുമാനത്തോട് അമ്മ എതിർപ്പ് അറിയിച്ചതായും , ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ തൃഷ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലും തൃഷ അഭിനയം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിജയും , തൃഷയും മറ്റൊരു എം ജി ആർ- ജയലളിത ആകുമെന്നും ചിലർ ഇതിനകം തന്നെ പ്രതീക്ഷ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വിജയും, തൃഷയും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ . നടി കീർത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു.

Read More

കൊച്ചി ; സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇക്കഴിഞ്ഞ 16 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വെന്റിലേറ്ററിലാണ് ഷാഫി. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.

Read More

ഓസ്കാർ പുരസ്ക്കാരങ്ങളുടെ അന്തിമ നോമിനേഷൻ പട്ടികയിൽ നിന്ന് മലയാളത്തിന്റെ ‘ ആടുജീവിതം ‘ പുറത്ത്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി പ്രിയങ്ക ചോപ്രയും,ഗുനീത് മോങ്കയും നിർമ്മിച്ച ‘ അനുജ‘ ഇടം നേടി. ഓസ്കാർ നാമനിർദേശത്തിൽ തിളങ്ങിയത് ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസും, ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡുമാണ്. ഹോളിവുഡ് ചിത്രങ്ങളെ പോലും കടത്തിവെട്ടി 13 നോമിനേഷനുകളാണ് ജോക്ക് ഓഡിയാർഡ് സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ചിത്രം നേടിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കാർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവായി മാറി. പത്ത് നോമിനേഷനുകളുമായി പത്ത് നോമിനേഷനുകളുമായി ഹോളിവുഡ് മ്യൂസിക്കൽ ഫാന്റസി ചിത്രം വിക്കെഡ് ആണ് തൊട്ടു പുറകിൽ.

Read More

തിരുവനന്തപുരം: കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ പിടിയില്‍. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അതിനിടെ പ്രതി എലി വിഷം കഴിച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്‌റ്റേയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ സാധനങ്ങള്‍ എടുക്കാന്‍ എത്തിയതായിരുന്നു പ്രതി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ജോണ്‍സണും ആതിരയും പരിചയപ്പെടുന്നത്. ആതിരയുടെ ഭര്‍ത്താവ് രാജീവാണ് ഇന്‍സ്റ്റാഗ്രാം സുഹൃത്തുമായി ഭാര്യക്കുണ്ടായിരുന്ന അടുപ്പം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് ഇയാളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങിയത്. ഒരു വര്‍ഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇയാള്‍് കൊല്ലപ്പെട്ട യുവതിയില്‍ നിന്ന് ആദ്യം ഒരു ലക്ഷത്തോളം രൂപയും കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് 25000 രൂപയും നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍…

Read More

ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം . യുവതിയുടെ ഭർത്താവായ ഗുരുമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ വെങ്കട മാധവിയോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയിൽ കലഹങ്ങളും പതിവായിരുന്നു. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്ന കാര്യവും ഇയാൾ പറയുന്നത്. പിന്നീട് വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നു. ഗുരുമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുമായി ഇന്ന് തന്നെ പൊലീസ് തടാകത്തിലേക്ക് പോകുമെന്നും മൃതദേഹ ഭാഗങ്ങൾക്കായി പരിശോധന തുടങ്ങുമെന്നുമാണ് വിവരം.

Read More