ലെബനനിലെ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു . മച്ചഗര മേഖലയിലെ ഹമാദിയുടെ വീടിന് സമീപമാണ് സംഭവം. രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ചിരുന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആറ് വെടിയുണ്ടകളാണ് ഹമാദിയുടെ ശരീരത്തിൽ ഏറ്റത് . ഹിസ്ബുള്ളയുടെ പടിഞ്ഞാറൻ അൽ-ബഖ മേഖലയുടെ മുഖ്യ കമാൻഡറായിരുന്നു ഹമാദി. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
വർഷങ്ങളായുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.പതിറ്റാണ്ടുകളായി എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി ഉണ്ടായിരുന്നു. 1985-ൽ ലുഫ്താൻസ ഫ്ളൈറ്റ് 847 ഹൈജാക്കിംഗിലും ഹമാദി ഉൾപ്പെട്ടിരുന്നു.ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെയാണ് ഹമാദിയുടെ കൊലപാതകം.