Author: Anu Nair

നെടുമ്പാശ്ശേരി : വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലാണ് സംഭവം.മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നു.ഇതിന്റെ ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് എത്തിയതായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Read More

ന്യൂഡൽഹി : ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് ഡൽഹിയിലെ പട്യാല ഹൗസ് കോടതി. ഈ ചിത്രങ്ങൾ ഡൽഹി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട് 2025 ജനുവരി 22-ന് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹി ആർട്ട് ഗാലറി ചിത്രങ്ങളുടെ ഒരു പട്ടിക അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ തർക്കത്തിലുള്ള ചിത്രങ്ങൾ 6 ഉം 10 ഉം നമ്പറുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു സ്വകാര്യ സ്ഥലത്താണ് പ്രദർശനം നടന്നതെന്നും ഈ ചിത്രങ്ങളുടെ ഉദ്ദേശ്യം കലാകാരന്മാരുടെ യഥാർത്ഥ സൃഷ്ടികൾ പ്രദർശിപ്പിക്കുക എന്നതു മാത്രമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പരാതിക്കാരന്റെ അപേക്ഷ അംഗീകരിച്ച കോടതി, പെയിന്റിംഗുകൾ പിടിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു.

Read More

കാർവാർ : ഗർഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന് മാംസം മോഷ്ടിച്ച കേസിൽ അഞ്ച് പേരെ ഹൊന്നാവർ പോലീസ് അറസ്റ്റ് ചെയ്തു . ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലെ സൽകോഡ ഗ്രാമത്തിലാണ് സംഭവം. കൃഷ്ണ ആചാരിയുടെ പശുവിനെയാണ് ക്രൂരമായി കൊന്നത്. കാട്ടിൽ മേയാൻ പോയ പശുവിനെ തേടിയെത്തിയ ഉടമസ്ഥനാണ് വികൃതമായ നിലയിൽ പശുവിന്റെ ശരീരഭാഗങ്ങൾ കണ്ടത്. ഗർഭിണിയായ പശുവിന്റെ തല വെട്ടിമാറ്റി, വയർ പിളർന്ന് പശുക്കുട്ടിയെ പുറത്തെടുത്തിരുന്നു. കൂടാതെ ശരീരത്തിൽ നിന്ന് മാംസം മുറിച്ചു മാറ്റിയിരുന്നു. സംഭവത്തിൽ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത് തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.കേസ് ഗൗരവമായി എടുത്ത സംസ്ഥാന ആഭ്യന്തരമന്ത്രി പരമേശ്വര് ഇന്നലെ ഐജിപിയും ഉത്തര കന്നഡ എസ്പിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും ഗോവധത്തെ സർക്കാർ പിന്തുണയ്ക്കുന്നില്ല. കൊലയാളികൾ ആരായാലും മടികൂടാതെ നടപടിയെടുക്കുക. ഗോമാംസ ഗതാഗത ശൃംഖലയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.

Read More

മുംബൈ : കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഭജൻ സിംഗ് എന്ന ഡ്രൈവർക്കാണ് സെയ്ഫിൻ്റെ വീട്ടുകാർ 11,000 രൂപ പാരിതോഷികമായി നൽകിയത് . സെയ്ഫ് അലി ഖാന് ആറ് തവണയാണ് കുത്തേറ്റത്. ഈ സമയം സെയ്ഫിൻ്റെ മകൻ ഇബ്രാഹിം പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഗത്യന്തരമില്ലാതെ വിളിച്ചത് ഓട്ടോ ഡ്രൈവറെയാണ് . ഉടൻ തന്നെ ഭജൻ സിംഗ് എത്തുകയും ചെയ്തു. ‘ ആ മനുഷ്യൻ്റെ മുതുകിൽ രക്തം പുരണ്ടിരുന്നു. അത് സെയ്ഫ് അലി ഖാൻ ആണെന്ന് പോലും എനിക്കറിയില്ലായിരുന്നു. . റിക്ഷയിൽ നിന്നിറങ്ങി ലീലാവതി ഹോസ്പിറ്റലിലേക്കുള്ള വഴിയിലാണ് ആ മുഖം കണ്ടത്. അപ്പോഴാണ് അത് സെയ്ഫ് ആണെന്ന് മനസ്സിലായത്,’ എന്നാണ് ഭജൻ സിംഗ് പറഞ്ഞത്.

Read More

കൊച്ചി ; ജില്ലയിൽ അനധികൃതമായി തങ്ങിയ നാലു ബംഗ്ലാദേശികൾ പിടിയിൽ. തൃപ്പൂണ്ണിത്തുറ എരൂർ മാത്തൂരിൽ ഒരു സ്ത്രീയടക്കം മൂന്നു പേരും, അങ്കമാലിയിൽ ഒരാളുമാണ് പിടിയിലായത് . ആക്രി പെറുക്കുന്ന ഇവർ കഴിഞ്ഞ നവംബറിലാണ് എരൂരിൽ വീട് വാടകയ്ക്കെടുത്തതെന്ന് ഹില്പാലസ് പോലീസ് പറഞ്ഞു.ഇവർ ഇന്ത്യയിൽ എത്തിയിട്ട് എത്രനാളെയെന്ന് അറിവായിട്ടില്ല. ഇതിൽ സ്ത്രീയും , പുരുഷനും ഭാര്യഭർത്താക്കന്മരാണ്.മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്. അങ്കമാലിയിൽ അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29) ആണ് പിടിയിലായത്. ഏജന്റിന്റെ സഹായത്തോടെ രണ്ട് ആധാർ കാർഡുകൾ സ്വന്തമാക്കി ഇന്ത്യക്കാരാനാണെന്ന പേരിൽ കഴിയുകയായിരുന്നു. മൂന്ന് മാസം മുൻപാണ് യുവാവ് അങ്കമാലിയിലെത്തിയത് . കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ബംഗ്ലാദേശി യുവതിയായ തസ്ലീമയെ പോലീസ് പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണമാണ് ബംഗ്ലാദേശി യുവാവിലേക്കെത്തിയത്. അങ്കമാലി എസ്.എച്ച്.ഒ. ആർ.വി. അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Read More

സോഷ്യൽ മീഡിയയുടെ ഈ കാലത്ത്, ഒറ്റരാത്രികൊണ്ട് എവിടെയിരിക്കുന്ന ഏതൊരാളും നേരം പുലരുംമുമ്പ് താരമാകുന്നു. ഒരുപാട് ജീവിതങ്ങൾ മാറും. ഇപ്പോഴിതാ മഹാകുംഭത്തിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്ന നക്ഷത്രക്കണ്ണുള്ള സുന്ദരിയെ തേടി ബോളിവുഡിൽ നിന്ന് ഓഫർ എത്തിയിരിക്കുന്നു. മഹാകുംഭമേളയിൽ മാലകൾ വിൽക്കുന്ന യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.യുവതിയെ മൊണാലിസയുമായി താരതമ്യം ചെയ്താണ് കമന്റുകൾ വന്നത്. ഇന്ത്യയുടെ മൊണാലിസ എന്ന പേരിലാണ് ഈ സുന്ദരി സോഷ്യൽ മീഡിയയിൽ പ്രശസ്തയായത്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയാണ് തൻ്റെ സിനിമയിലേയ്ക്ക് പെൺകുട്ടിയെ ക്ഷണിച്ചിരിക്കുന്നത്. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്, അതിൽ നായികയാക്കാനാണ് സനോജ് പെൺകുട്ടിയെ വിളിച്ചിരിക്കുന്നത്. ഇതിനായി മൊണാലിസ ലുക്ക് ടെസ്റ്റും നടത്തിയിട്ടുണ്ട്. വൈറലായ യുവതിയെ മേക്ക് ഓവർ നടത്തിയ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതിന് പുറമെ അഭിനയ പരിശീലനവും നൽകുന്നുണ്ട്.

Read More

വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റായി അധികാരറ്റേതിന് കടുത്ത തീരുമാനങ്ങളുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്നും മറ്റ് വിഭാഗങ്ങളെ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ഡെൻഡർ കമ്മ്യൂണിറ്റിയെ അം​ഗീകരിക്കില്ലെന്ന് കടുത്ത തീരുമാനമാണ് ട്രംപിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും വ്യക്തമാക്കി. യുഎസ്- മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കാനും തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കി . മാത്രമല്ല രാജ്യത്തേയ്ക്കുള്ള എല്ലാ അനധികൃത കുടിയേറ്റവും ഉടൻ തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും.യാതൊരു തരത്തിലുള്ള പൗരത്വ നടപടികളും ഉണ്ടാകില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും…

Read More

കൊച്ചി: കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാപ്രദർശനം നടത്തി നടന്‍ വിനായകന്‍ .താരം അസഭ്യം പറയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രം അഴിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താരത്തിന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം.എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ദൃശ്യങ്ങൾ പകര്‍ത്തിയിരിക്കുന്നത്. വിഡിയോയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വിനായകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. മുമ്പും ഫ്‌ലാറ്റിനു പുറത്ത് വന്ന് വിനയകന്‍ അസഭ്യ പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്റെ ദൃശ്യങ്ങള്‍ നേരത്തേ വൈറലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

Read More

ലണ്ടൻ : ബ്രിട്ടനിൽ കങ്കണാ റാവത്തിന്റെ ‘എമർജൻസി‘ എന്ന സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തി ഖലിസ്ഥാൻ അനുകൂലികൾ. സിനിമ സിഖ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുകെയിൽ പല സ്ഥലങ്ങളിലുള്ള തിയേറ്ററുകളിൽ പ്രദർശനം തടസ്സപ്പെടുത്തുകയായിരുന്നു. സിഖ് പ്രസ് അസോസിയേഷൻ എന്ന സംഘടന ഈ ചിത്രം സിഖ് വിരുദ്ധമാണെന്ന് ആരോപിച്ചു രംഗത്തെത്തുകയും ചെയ്തു. വെസ്റ്റ് മിഡ്ലാൻഡിലെ ബർമിംഗ്ഹാം, വോൾവർ ഹാംപ്ടൺ തുടങ്ങിയ നഗരങ്ങളിൽ പ്രദർശനം റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് 1975 – 1977കാലത്തെ അടിയന്തരാവസ്ഥയെ ചിത്രീകരിക്കുന്ന സിനിമക്കെതിരെയാണ് തീവ്രവാദ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിനിമയിൽ സിഖ് സമുദായത്തിനെതിരെ പ്രകോപനപരമായ സംഭാഷണങ്ങൾ ഉള്ളതായി അവർ ആരോപിക്കുന്നു. സംഭവത്തിൽ പ്രതികരിച്ച് കങ്കണ റണാവത്ത് രംഗത്തെത്തി . പഞ്ചാബിൽ തന്റെ സിനിമകൾ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നതാണെന്നും കങ്കണ പറഞ്ഞു. എന്നാൽ ഇന്ന് തന്റെ സിനിമയെ പഞ്ചാബിൽ പോലും പ്രദർശനം നടത്താൻ അനുവദിക്കാത സാഹചര്യമാണുള്ളത്. അതുപോലെതന്നെ കാനഡയിലും ബ്രിട്ടനിലും പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയാണ്. ചില ചെറിയ മനസ്സുകൾ ഈ…

Read More

മഹാകുംഭമേളയിൽ താരമായി നക്ഷത്രക്കണ്ണുള്ള സുന്ദരി . ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ മാലകൾ വിൽക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇരുനിറത്തിലുള്ള പെൺകുട്ടിയെ മോണലിസയോട് സാമ്യപ്പെടുത്തിയാണ് പലരും സംസാരിക്കുന്നത് . നീളമുള്ള മുടി വൃത്തിയായി പിന്നിയിട്ട്, മാലകൾ അണിഞ്ഞ്, ചെറുപുഞ്ചിരി ഒളിപ്പിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും എടുക്കാൻ പലരും അവരുടെ ചുറ്റും കൂടുന്നുണ്ട്. എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യത്തിനും പ്രതികരണം ഒരു പുഞ്ചിരി മാത്രമാണ്. വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് അവരുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകൾ ലഭിച്ചു. “അവളുടെ കണ്ണുകൾ ഹൃദയങ്ങളെ കവർന്നു” എന്നാണ് ചിലരുടെ കമന്റ് .

Read More