കൊച്ചി : ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും, മേയ്ക്കപ്പ് ഡിസൈനർ മിറ്റ ആന്റണിയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. പരാതി കൊടുത്തവരെ മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചയാളാണ് ഭാഗ്യലക്ഷ്മിയെന്ന് ശിവപ്രിയ ഫേസ്ബുക്കിൽ കുറിച്ചു.
നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാകുമെന്ന് പറഞ്ഞു ഒരു വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ വർക്കിൽ ഊട്ടിയിലേക്ക് കൊണ്ടു പോയി . 65 ദിവസം വർക്കുണ്ട് അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെട്ടു.ആർക്കാണെന്ന് ചോദിക്കുകയും ഇതിന് എതിർത്തപ്പോൾ തന്നെ വർക്കിൽ നിന്ന് പറഞ്ഞുവിട്ടുവെന്നും ശിവപ്രിയ പറയുന്നു.
ഇവരും ഇവരുടെ കൂട്ടാളികളും ചേർന്ന് എൻറെ ജോലി നഷ്ടപ്പെടുത്തുന്നതിനെ തുടർന്ന് ഞാൻ ഫേസ്ബുക്കിൽ ഒരു റൈറ്റ് അപ്പ് ചെയ്തു . എന്നെ അറിയാവുന്ന എൻറെ നാട്ടുകാരും എൻറെ സഹപ്രവർത്തകരും നല്ല കമന്റുകൾ ഇട്ടു . ഭൂരിഭാഗം പേരും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ആവശ്യപ്പെട്ടു .ഫെഫ്കക്ക് ചീത്ത പേരുണ്ടാകുമെന്ന് ഭയന്ന് വനിതാ സംഘടന എന്ന രൂപേനെ ഒരു പ്രഹസനമുണ്ടായി . ഒറ്റ ദിവസം തന്നെ വനിതാ സംഘടനയുടെ ജനനവും മരണവും ഇതിന് കാരണം ഭാഗ്യലക്ഷ്മി എന്നു പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് .
അവരുടെ അധികാരമോഹമാണ്.ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കി കളഞ്ഞു. സിനിമ സംഘടനയിലുള്ള സ്ത്രീകൾക്ക് വീണ്ടും നിരാശ മാത്രം.ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകൾ പ്രതിസന്ധിയിലാണ് ജോലി ചെയ്യുന്നത് എന്ന് ഗവണ്മെന്റ് മനസ്സിലാക്കി ഹേമ കമ്മീഷൻരൂപീകരിച്ചു.
തുടർന്ന് ഈ പ്രശ്നം ഫെഫ്കക്കുള്ളിൽ നിൽക്കില്ല എന്ന് മനസ്സിലാക്കിയ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സോഹൻലാലും വീണ്ടും ഫെഫ്കയിലെ വനിതകളുടെ കൂട്ടായ്മയെ വിളിച്ചുവരുത്തി. ഫെഫ്കയ്ക്ക് കീഴിലെ 21 യൂണിയനിലെ സെക്രട്ടറിമാരെയും പ്രസിഡന്റിനെയും ഉൾപ്പെടുത്തി (സെക്രട്ടറിയും പ്രസിഡന്റും പുരുഷന്മാരാണ്) ഇവരെ വീണ്ടും അപമാനിച്ചു. ഇതിൽ ബി.ഉണ്ണികൃഷ്ണൻ പ്രസംഗിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരകളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളുമല്ല. മറിച്ച് അവരുടെ വീര സാഹസിക കഥകൾ ആയിരുന്നു. ആ പ്രസംഗത്തിൽ സഹപ്രവർത്തകയായ സ്ത്രീകള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രസംഗം നിർത്തിവയ്ക്കേണ്ടി വന്നു.
ഭാഗ്യലക്ഷ്മി പരാതി കൊടുത്ത സ്ത്രീകളെ പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പിൽവെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.മേക്കപ്പ് യൂണിയനിൽ റേഡിയോ പോലെ കേൾക്കാൻ മാത്രമുള്ള ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ അതിനാൽ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് കൊണ്ട്മറ്റൊരു മേക്കപ്പ് മാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഇതിൽ പല കാര്യങ്ങളും ചർച്ച ചെയ്യുകയും ഇതിൽ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള വ്യക്തികൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തുകൊണ്ടിരുന്നു .ഗവൺമെൻറ് ഒരുവശത്ത് സ്ത്രീ സുരക്ഷിതയ്ക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഈ സിനിമാ സംഘടനയിലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകളെവളരെ വലിയ രീതിക്ക് അപമാനിക്കുകയാണ് ഇവിടുത്തെസംഘടനാ മേധാവികൾ ജോയിൻ സെക്രട്ടറി ആയിട്ടുള്ള സുബ്രമണ്യൻ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തിന് ഇതുവരെ പുറത്താക്കിയിട്ടില്ല – ശിവപ്രിയ പറയുന്നു.