നാരായണൻപൂർ : ഛത്തീസ്ഗഢിൽ 29 നക്സലുകൾ കീഴടങ്ങി. കുതുൽ ഏരിയ കമ്മിറ്റിയിലെ നക്സലുകളാണ് നാരായൺപൂർ എസ്പി പ്രഭാത് കുമാറിന് മുന്നിൽ കീഴടങ്ങിയത് . കീഴടങ്ങിയ നക്സലുകളിൽ 22 പുരുഷന്മാരും 7 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നക്സലിസത്തിനെതിരെ കടുത്ത നടപടിയാണ് പോലീസ് നടത്തി വരുന്നതെന്ന് നാരായൺപൂർ എസ്പി പ്രഭാത് കുമാർ വ്യക്തമാക്കി. ഈ വികസന പ്രവർത്തനത്തിന്റെ ഫലമായി ഒരു സാമൂഹിക മാറ്റം കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജാപൂർ ജില്ലയിലെ ഭട്ടിഗുഡയിലെ വനങ്ങളിലെ PLGA ബറ്റാലിയൻ നമ്പർ 01 ന്റെ കോർ ഏരിയയിലുള്ള ഒരു മാവോയിസ്റ്റ് പരിശീലന ക്യാമ്പിന്റെ നിയന്ത്രണം നേരത്തെ സുരക്ഷാ സേന ഏറ്റെടുത്തിരുന്നു. സൈന്യത്തിന്റെ തിരച്ചിൽ ഓപ്പറേഷനിൽ മാവോയിസ്റ്റുകൾ ക്യാമ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു.
കോബ്ര യൂണിറ്റുകൾ 201, 204, 210 എന്നിവയാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ക്യാമ്പുകൾ ആക്രമിച്ച് നക്സൽ രക്തസാക്ഷി സ്മാരകം തകർക്കുകയും ചെയ്തു.ഞായറാഴ്ച ആരംഭിച്ച ഓപ്പറേഷനിൽ മാവോയിസ്റ്റുകളുടെ മുതിർന്ന കേഡർമാർ കൊല്ലപ്പെടുകയും എസ്എൽആർ റൈഫിളുകൾ പോലുള്ള ഓട്ടോമാറ്റിക് ആയുധങ്ങൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു.