തിരുവനന്തപുരം ; ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവനന്ദയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ . ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീതു പലരിൽ നിന്നും പണം വാങ്ങിയിരുന്നു. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് ശ്രീതു തട്ടിപ്പ് നടത്തിയത് . 10 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അതേസമയം ദേവനന്ദ കൊല്ലപ്പെട്ട കേസിൽ ശ്രീതുവിന്റെ പങ്ക് വ്യക്തമായിട്ടില്ല
Discussion about this post