മലപ്പുറം: സ്കൂളുകളിൽ സുംബ നൃത്തം പഠിപ്പിക്കുന്നതിനെതിരെ സമസ്ത യുവജന വിഭാഗം രംഗത്ത് . സുംബ നൃത്തം സദാചാരത്തെ തകർക്കുന്നുവെന്ന് സമസ്ത കേരള സുന്നി യുവജന സംഘം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. . മാതാപിതാക്കൾ ഉണർന്ന് ചിന്തിക്കണമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
ലഹരിക്കെതിരേ സ്കൂളുകളില്‍ സുംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരേ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്റഫും രംഗത്തെത്തി . തന്റെ മകൻ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്കൂളുകളില്‍ സുംബ കളിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും പ്രതികരിച്ചു.
പൊതു വിദ്യാലയത്തിലേക്ക് എൻ്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിൻ്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നും ടി.കെ അഷ്റഫ് പറയുന്നു.
സ്കൂളുകളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് നൃത്തരൂപം ആരംഭിച്ചത്. ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ സുംബ പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആനന്ദത്തിനാണ് സുംബ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ കുട്ടികൾ ഉന്മേഷവാന്മാരായിരിക്കണം. അങ്ങനെ ചെയ്താൽ മയക്കുമരുന്ന് സംഘങ്ങൾക്കും മറ്റുള്ളവർക്കും അവരെ സ്വാധീനിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സുംബ നടത്തിയാണ് പരിപാടി ആരംഭിച്ചത്.
സ്കൂളുകളിൽ കുട്ടികളെ സുംബ പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകി. പിടിഎയുടെ സഹകരണത്തോടെ പല സ്കൂളുകളിലും സുംബ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

