കൊൽക്കത്ത : കോളേജിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ വിദ്യാർത്ഥി അടക്കം മൂന്ന് പേർ അറസ്റ്റിൽ. ജൂൺ 25 ന് കൊൽക്കത്തയിലെ കസ്ബ പ്രദേശത്തെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത് .മനോജിത് മിശ്ര, സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് പിടിയിലായത് . വിശദമായ അന്വേഷണത്തിനായി ഇവരെ പോലീസ് കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് അലിപ്പോർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് (എസിജെഎം) മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തെ തന്നെ ഞെട്ടിച്ച ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് വെറും 10 മാസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. ഗുരുതരമായ പരിക്കുകളോടെ സെമിനാർ മുറിയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കേസ് പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി.
ബിജെപി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യം വച്ചുകൊണ്ട് പ്രതിഷേധവുമായി രംഗത്തിറങ്ങി. ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു.

