തിരുവല്ല : കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചത് ചികിത്സ പിഴവിനെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍. കോട്ടയം ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യയാണ് മരിച്ചത്. ഇടിഞ്ഞിലത്തെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കില്ലായിരുന്നു ചികിത്സ .
ഈ മാസം 16 നാണ് കൈയ്യിലെ കൊഴുപ്പ് നീക്കം ചെയ്യാൻ വിദ്യ ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്തേഷ്യ നല്കി. സര്‍ജറിക്കിടെ ഹൃദയാഘാതമുണ്ടായ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെന്റിലേറ്ററിലേറ്റില് കഴിയുന്നതിനിടെ ഇന്നലെ രാത്രിയിലാണ് മരിച്ചത്. അനസ്തേഷ്യയിലെ പാകപ്പിഴയും തുടര്‍ചികിത്സ നല്‍കുന്നതിലെ കാലതാമസവുമാണ് മരണകാരണമെന്ന് വിദ്യയുടെ കുടുംബം ആരോപിച്ചു . എന്നാൽ ചികിത്സാ പിഴവുണ്ടായില്ലെന്നാണ് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതരുടെ വിശദീകരണം. സംഭവത്തുൽ തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

