ന്യൂഡല്‍ഹി : നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനു ഇന്ത്യയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിച്ചതിന് മുഹമ്മദ് സജ്ജാദ് ആലമിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ദുബായിൽ നിന്ന് ആലം ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ എത്തിയ ഉടനായിരുന്നു അറസ്റ്റ്.
ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ആലമിനെതിരെ പ്രത്യേക എൻഐഎ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഏജൻസി ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. യുഎഇ, കർണാടക, കേരളം എന്നിവിടങ്ങൾ ആസ്ഥാനമായുള്ള സിൻഡിക്കേറ്റ് വഴി ബീഹാറിലെ പിഎഫ്ഐ കേഡറുകളിലേക്ക് അനധികൃതമായി പണം കൈമാറാൻ ആലം സഹായിച്ചതായി എൻഐഎ പറയുന്നു. സംഘത്തിൻ്റെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഈ ഫണ്ട് ഉപയോഗിച്ചത്.
ഇന്ത്യയുടെ പൊതുസമാധാനവും സൗഹാർദവും തകർക്കാൻ ഭീകരത സൃഷ്ടിക്കാനും മതസ്പർദ്ധ വളർത്താനും സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ആലത്തിന്റെ അക്കൗണ്ടില്‍ വന്‍തോതില്‍ പണമെത്തിയത് എന്‍ഐഎ കണ്ടെത്തിയിരുന്നു. പിഎഫ്ഐയുടെ ആയുധ പരിശീലനം കിട്ടിയ ആലം കേസിലെ 18-ാം പ്രതിയാണ് .