കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. മുൻ എം എൽ എ കെ വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. അഞ്ച് വർഷം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത് .
അതേസമയം ജാമ്യം ലഭിച്ച നാലു പേരും ശിക്ഷ അനുഭവിക്കേണ്ടവരാണെന്ന് കൃപേഷ് ലാലിന്റെ അച്ഛൻ പ്രതികരിച്ചു . പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഒപ്പം നിൽക്കേണ്ട സർക്കാർ എതിരു നിൽക്കുന്നത് വേദനാജനകമാണെന്നായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം . കേരള ജനതയോടുള്ള വെല്ലുവിളിയാണിതെന്നും സത്യനാരായണൻ പറഞ്ഞു. വിധിയ്ക്കെതിരെ സുപ്രീംകോടതി വരെ പോകുമെന്നും , ശിക്ഷ വർധിപ്പിക്കാൻ അപ്പീൽ നൽകുമെന്നും സത്യനാരായണൻ പറഞ്ഞു.