ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ സ്മാരകത്തെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കവെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വേണ്ടി ഡൽഹിയിൽ സ്മാരകം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെന്നും സ്മാരകം നിർമ്മിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തിന് നന്ദിയറിയിച്ചെന്നും പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി പറഞ്ഞു. രാജ്ഘട്ടിലെ രാഷ്ട്രപതിമാർക്കും ഉപരാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വേണ്ടിയുള്ള നിയുക്ത സ്മാരക സമുച്ചയമായ ‘രാഷ്ട്രീയ സ്മൃതി സ്ഥല’ത്തിനുള്ളിലാണ് സ്മാരകം സ്ഥാപിക്കുകയെന്ന് ശർമ്മിഷ്ഠ മുഖർജി പറഞ്ഞു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി @നരേന്ദ്രമോദി ജിയെ എൻ്റെ ഹൃദയത്തിൽ നിന്ന് നന്ദിയും കടപ്പാടും അറിയിക്കാൻ വിളിച്ചു ഞങ്ങൾ അത് ആവശ്യപ്പെട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ വിലമതിക്കുന്നു. ഈ അപ്രതീക്ഷിതമായ തീരുമാനം വളരെയധികം സ്പർശിച്ചു. രാജ്യ ബഹുമതികൾ ആവശ്യപ്പെടരുത്, അത് നമുക്കായി ലഭിക്കണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയെ മാനിക്കാൻ പ്രധാനമന്ത്രി മോദി ഇത് ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. ഈ മകളെ സംബന്ധിച്ചിടത്തോളം, എൻ്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ പര്യാപ്തമല്ല ” മുൻ കോൺഗ്രസ് നേതാവ് കൂടിയായ ശർമ്മിഷ്ഠ മുഖർജി പറഞ്ഞു.
നേരത്തെ മന്മോഹൻ സിംഗിന് സ്മാരകം വേണമെന്നാവാശ്യപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ച കോൺഗ്രസിനെ ശർമ്മിഷ്ഠ മുഖർജി വിമർശിച്ചിരുന്നു.തന്റെ പിതാവ് മരണപ്പെട്ടപ്പോൾ അനുശോചനയോഗം പോലും കോൺഗ്രസ് വിളിച്ചില്ലെന്നും അവർ പറഞ്ഞിരുന്നു.