Author: Anu Nair

ന്യൂഡൽഹി : വ്യാപാര വിഷയത്തിൽ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ . റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളും രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചൈനയിലെ ടിയാൻജിൻ നഗരത്തിൽ കൂടിക്കാഴ്ച നടത്തിയെന്നും അതിനെക്കുറിച്ച് പത്രങ്ങളിലൂടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു. ‘നിലവിൽ, ഇന്ത്യയും അമേരിക്കയും അമേരിക്കയിലെ അലാസ്കയിൽ സംയുക്ത സൈനികാഭ്യാസം നടത്തുന്നുണ്ട്, ഞങ്ങൾ തന്ത്രപരമായി ഒരുമിച്ചാണ്. ഇതിനുപുറമെ, വ്യാപാര വിഷയത്തിലും അമേരിക്കൻ പക്ഷവുമായുള്ള ഞങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്.’- രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പ്രസ്താവനയെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. “പീറ്റർ നവാരോയുടെ പ്രസ്താവന ഞങ്ങൾ കണ്ടു, അത്തരമൊരു പ്രസ്താവന ഞങ്ങൾ നിഷേധിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം പരസ്പര ധാരണയോടെയും പരസ്പര അജണ്ടയോടെയും മുന്നോട്ട് കൊണ്ടുപോകുന്നു.റഷ്യയ്ക്കും ഉക്രെയ്‌നും ഇടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ശ്രമങ്ങൾ നടത്തിവരികയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ എത്രയും…

Read More

കോട്ടയം: ഈ ഓണക്കാലത്ത് ഏറ്റവും വലിയ ഓണത്തപ്പനെ ഒരുക്കി ലോക റെക്കോർഡ് നേടി കോട്ടയം ലുലു മാൾ . സാധാരണയായി ഓണത്തിനോട് അനുബന്ധിച്ച് കൊച്ചിയോ തിരുവനന്തപുരമോ പോലുള്ള നഗരങ്ങളിലെ മാളുകളാണ് ഇത്തരം ആഘോഷങ്ങളിൽ മുൻപന്തിയിൽ നിൽക്കാറ്. എന്നാൽ ഇത്തവണ കോട്ടയം ലുലു മാളാണ് ശ്രദ്ധാകേന്ദ്രമായത്. ഷോപ്പിംഗ് മാളിൽ സ്ഥാപിച്ച ഏറ്റവും വലിയ ഓണത്തപ്പനാണ് വേൾഡ് റെക്കോർഡ്സ് യൂണിയന്‍റെ അംഗീകാരം നേടിയത്. കോട്ടയം ലുലു മാളിലെ റീട്ടെയിൽ ജനറൽ മാനേജരായ നിഖിൽ ജോസഫ്, വേൾഡ് റെക്കോർഡ്സ് യൂണിയൻ അഡ്ജൂഡിക്കേറ്ററായ നിഖിൽ ചിന്തക്കിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിവിധ വലുപ്പങ്ങളിലുള്ള അഞ്ച് ഓണത്തപ്പൻ രൂപങ്ങളാണ് മാളിനുള്ളിൽ കേരളീയ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഈ ഓണത്തപ്പൻ രൂപങ്ങൾ ഒരു റെക്കോർഡ് നേട്ടത്തിനപ്പുറം, ഓണത്തിന്‍റെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നു. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിനും, ആഘോഷിക്കുന്നതിനുമുള്ള ലുലു ഗ്രൂപ്പിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നിർമ്മാണമെന്ന് ലുലു ഗ്രൂപ്പ്…

Read More

ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ തകര്‍ത്ത പ്രധാന എയര്‍ബേസ് പാക് ഭരണകൂടം പുനര്‍നിര്‍മിക്കുന്നു. പാകിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമത്താവളമായ റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ എയര്‍ബേസാണ് പുനര്‍നിര്‍മിക്കുന്നത്. മേഖലയില്‍ പുനര്‍നിര്‍മാണം നടക്കുന്നതായുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ഓപ്പറേഷന്‍ സിന്ദൂറിനിടെ സൈനിക ട്രക്കുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയാണ് വ്യോമസേന തകര്‍ത്തത്. പാകിസ്ഥാന്‍ വ്യോമസേനയുടെ 12-ാം നമ്പര്‍ വിഐപി സ്‌ക്വാഡ്രണ്‍ ബുറാക്‌സ് ഈ വ്യോമത്താവളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശ സന്ദര്‍ശനത്തിന് പോകുന്ന പാകിസ്ഥാന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികള്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ഉത്തരവാദിത്തം ഈ യൂണിറ്റിനാണ്. പുറത്തുവന്ന ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000 മോഡലില്‍ ഉള്‍പ്പെട്ട ഒരു വിവിഐപി ജെറ്റും പുനര്‍നിര്‍മ്മാണം നടക്കുന്ന മേഖലയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്നതായി കാണാം. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്ഥാനിലെ നിരവധി ഭീകരത്താവളങ്ങളും ഇന്ത്യ തകർത്തിരുന്നു.

Read More

പത്തനംതിട്ട : മല്ലപ്പള്ളി പോസ്റ്റോഫീസിന് സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.പുലിയിടശേരില്‍ രഘുനാഥന്‍ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രഘുനാഥൻ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിലും, സുധ രക്തം വാർന്ന് മുറ്റത്തും കിടക്കുകയായിരുന്നു . കുടുംബവഴക്കാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന .എറണാകുളത്ത് ജോലി ചെയ്യുന്ന മകൻ മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ ആരും എടുത്തില്ല. തുടര്‍ന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാന്‍ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.

Read More

മുംബൈ: മുംബൈ നഗരത്തിൽ 34 ചാവേറുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഭീഷണി. ട്രാഫിക് പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത് . ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ 34 ചാവേർ ബോംബർമാരെ നിയമിച്ചിട്ടുണ്ടെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നുമായിരുന്നു ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസിന് ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറിലൂടെയാണ് ഭീഷണി ലഭിച്ചത് . നഗരത്തിലുടനീളമുള്ള 34 വാഹനങ്ങളിൽ 34 ‘മനുഷ്യ ബോംബുകൾ’ സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം മുഴുവൻ നഗരത്തെയും നടുക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു . ‘ലഷ്കർ-ഇ-ജിഹാദി’ എന്ന് അവകാശപ്പെടുന്ന സംഘടന, 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടെന്നും പറയുന്നു. സ്ഫോടനത്തിൽ 400 കിലോഗ്രാം ആർ‌ഡി‌എക്സ് ഉപയോഗിക്കുമെന്നാണ് ഭീഷണി . അതിനു പിന്നാലെ മുംബൈ പോലീസ് അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തുടനീളമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തെ കുറിച്ച് എല്ലാ അന്വേഷിച്ചുവരികയാണെന്ന് മുംബൈ പോലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ബോംബുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്നലെ മുംബൈ പോലീസിന് മറ്റൊരു ഭീഷണി കോൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ…

Read More

തിരുവനന്തപുരം: ഉത്രാടദിവസം കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന . ഉത്രാടദിനത്തിൽ 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം ഇത് 126 കോടി രൂപയായിരുന്നു. ഓണം മദ്യവിൽപ്പനയിൽ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റ് മുന്നിലാണ്. കൊല്ലത്തെ ആശ്രമം ഔട്ട്‌ലെറ്റ് രണ്ടാം സ്ഥാനത്താണ്. 123 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു. എടപ്പാൾ ഔട്ട്‌ലെറ്റ് മൂന്നാം സ്ഥാനത്താണ്. 110.79 ലക്ഷം രൂപയുടെ വിറ്റുവരവ് ഇവിടെ ഉണ്ടായി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യം കേരളത്തിൽ വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപ്പന ഈ വർഷം നടന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് ഔട്ട്‌ലെറ്റുകൾ ഒരു കോടിയിലധികം രൂപ വിറ്റുവരവ് നേടിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, 2024 ലെ ഉത്രാടം ദിനത്തിൽ ബെവ്കോ വഴി 124 കോടി രൂപയുടെ മദ്യം വിറ്റു. ഈ…

Read More

കൊച്ചി : പരിപാടിയ്ക്കിടെ കുഴഞ്ഞുവീണ അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യ നിലയിൽ പുരോഗതി . പത്ത് ദിവസത്തിന് ശേഷം വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയ്ക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത് . ഉടൻ തന്നെ അദ്ദേഹത്തെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഴഞ്ഞ് വീണതിന് പിന്നാലെ രാജേഷിന് ഹൃദയാഘാതം ഉണ്ടായെന്നും , തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിന് ശേഷമാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. നിലവിൽ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിലാണ്. കൂടാതെ സ്വയം ശ്വാസമെടുക്കാനും തുടങ്ങി . ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി, ഒഫ്താൽമോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.

Read More

ന്യൂഡൽഹി ; ജി എസ് ടി പരിഷ്ക്കാരങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ പിന്തുണയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒരു വശത്ത് സാധാരണ കുടുംബത്തിന് സമ്പാദ്യം, മറുവശത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. “മാധ്യമങ്ങൾ ഈ പരിഷ്കാരങ്ങളെ ജിഎസ്ടി 2.0 എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത് വളർച്ചയുടെയും പിന്തുണയുടെയും ഇരട്ടി ഡോസാണെന്നാണ് ഞാൻ പറയുന്നത്. ഒരു വശത്ത് സാധാരണ കുടുംബത്തിന് സമ്പാദ്യം, മറുവശത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി എന്നിവ ഇത് അർത്ഥമാക്കുന്നു,” ഡൽഹിയിൽ ദേശീയ അവാർഡ് ജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ പരിഷ്കാരങ്ങൾ സമൂഹത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങൾക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു . “ജിഎസ്ടി പരിഷ്കാരങ്ങൾ ദരിദ്രർ, നവ മധ്യവർഗം, മധ്യവർഗം, കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്കെല്ലാം ഒരുപോലെ ഗുണം ചെയ്യും. നികുതി കുറയ്ക്കുന്നത് എല്ലാവർക്കും വലിയ തോതിൽ ഗുണം ചെയ്യും. പനീർ മുതൽ ഷാംപൂ, സോപ്പ് എന്നിവ വരെ…

Read More

ന്യൂദൽഹി : ഇന്ത്യയെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിച്ച് ഓസ്ട്രിയൻ സാമ്പത്തിക വിദഗ്ദ്ധനും നാറ്റോയുടെ “എൻലാർജ്‌മെന്റ് കമ്മിറ്റി”യുടെ ചെയർമാനെന്നും അവകാശപ്പെടുന്ന ഗുന്തർ ഫെല്ലിംഗർ-ജാൻ . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’-ലെ ഒരു പോസ്റ്റിൽ ഗുന്തർ ഇന്ത്യയെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും “എക്‌സ്-ഇന്ത്യ” എന്ന പേരിൽ ഒരു ഭൂപടം പങ്ക് വയ്ക്കുകയും ചെയ്തു. ഈ ഭൂപടത്തിൽ, ഇന്ത്യയുടെ പല ഭാഗങ്ങളും പാകിസ്ഥാൻ, ബംഗ്ലാദേശ്, ഖാലിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്. ഖലിസ്ഥാൻ സ്വാതന്ത്ര്യത്തിനായി എന്തുചെയ്യണമെന്നും റഷ്യ അനുകൂല ഇന്ത്യൻ നേതാവ് നരേന്ദ്ര മോദിയുടെ പിടിയിൽ നിന്ന് ഇന്ത്യയെ അതിനെ എങ്ങനെ മോചിപ്പിക്കാമെന്നും ഖലിസ്ഥാൻ നരേറ്റീവ് എക്സ് ഹാൻഡിൽ 2 മണിക്കൂർ ചർച്ച ചെയ്തതായി ഫെല്ലിംഗർ എക്‌സിൽ എഴുതി. “ഇന്ത്യയെ തകർക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നരേന്ദ്ര മോദി റഷ്യയുടെ ആളാണ്. ഖാലിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരെ നമുക്ക് ആവശ്യമുണ്ട്.” എന്നാണ് ഗുന്തർ ഫെല്ലിംഗർ പറയുന്നത് . പ്രസ്താവനയ്ക്ക് പിന്നാലെ പലരും ഗുന്തർ ഫെല്ലിംഗർക്കെതിരെ രംഗത്തെത്തി. ശിവസേന (ഉദ്ധവ് വിഭാഗം) രാജ്യസഭാ…

Read More

മലയാളിക്കിന്ന് പൊന്നിൻ തിരുവോണം. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. മഹാബലി തന്റെ പ്രജകളെ കാണാൻ എഴുന്നെള്ളുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം. കേരളത്തിനകത്തും പുറത്തും പൂവീട്ട് സദ്യയൊരുക്കി ആഘോഷങ്ങളായി. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണാഘോഷം നടക്കുകയാണിന്ന്. അത്തം മുതൽ പത്ത് ദിവസം വരെ പൂക്കളമിട്ടാണ് ആഘോഷങ്ങൾക്ക് തുടക്കം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികൾ നഷ്ടമാക്കാറില്ല.ഓണം മലയാളികളെ സംബന്ധിച്ച് ഒരു പ്രധാന ഉത്സവമാണ്. പൂക്കളവും പുലികളിയും ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമായി കണക്കാക്കപ്പെടുന്നത്. അത്തപ്പൂക്കളം ഒരുക്കുന്നത് തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്തുന്നതിന് വേണ്ടിയാണെന്നും ഐതിഹ്യമുണ്ട്.

Read More