ഡബ്ലിൻ: ഡെയിൽ വിളിച്ച് ചേർക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ ഇന്ധനവിതരണത്തിൽ സർക്കാരിന് യാതൊരു ആശങ്കയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റർ അവധിയ്ക്ക് ശേഷം ഡെയിൽ വിളിച്ച് ചേർത്ത് ഇന്ധനവില വർധനവ് ചർച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.
പശ്ചിമേഷ്യൻ സംഘർഷം നമ്മുടെ ഊർജ്ജ സൗകര്യങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഈ സമയത്ത് ജീവിത ചിലവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ പ്രഖ്യാപിക്കുന്നത് അബദ്ധമാകും. ഇന്ധനവിതരണത്തിൽ സർക്കാരിന് ഇപ്പോൾ ആശങ്കയില്ലെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
Discussion about this post

