ആലപ്പുഴ : കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മരത്തുങ്കല്‍ ബാബു – ഗ്രേസി ദമ്പതികളുടെ മകന് സിജു ബാബു (21) ആണ് കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെ അപകടം.
പുന്നപ്ര പറവൂര്‍ സെന്റ് ജോസഫ് പള്ളിക്ക് സമീപമായിരുന്നു അപകടം.പറവൂരിലെ ബാറില്‍ അടി ഉണ്ടാക്കിയതുള്‍പ്പെടെ പുന്നപ്ര പൊലീസ് സ്റ്റേഷന് പരിധിയിലെ നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ്.
കാപ്പ ചുമത്തി നാടുകടത്തിയ ഇയാള്‍ ആരുമറിയാതെ നാട്ടില്‍ തിരിച്ചെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ സംസ്കരിച്ചു.
Discussion about this post

