ന്യൂഡൽഹി : പാറ്റാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ രോഷപ്രകടനം .ദിപ്കെ പുറത്തേക്ക് വരുമ്പോൾ യാത്രക്കാരിൽ ഒരാൾ കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
“എന്തിനാണ് നിങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നത്?” എന്ന് ഒരാൾ ദിപ്കെയോട് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം . ഇതിന് ‘തംബ്സ് അപ്പ്’ കാണിച്ച് നടന്ന് നീങ്ങുന്ന ദിപ്കെയെയും വീഡിയോയിൽ കാണാം. ഒക്ടോബർ 10-ന് മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിൽ പോയ ശേഷം മടങ്ങുകയായിരുന്നു ദിപ്കെ . ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ എത്തിയപ്പോൾ, വിമാനത്തിനുള്ളിൽ വെച്ച് തന്നെ ഡൽഹി പോലീസ് ദീപ്കെയെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് ജന്തർമന്തറിൽ പ്രവേശിച്ച് സമരം നടത്താൻ ശ്രമിച്ച അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയ്ക്കെതിരെ പ്രതിഷേധവുമായും ദീപ്കെ ഇന്ന് രംഗത്തെത്തിയിരുന്നു.

