ഈരാറ്റുപേട്ട ; ഇടിമിന്നലേറ്റ് ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടാണ് വീടിനു മുന്നിൽ തളച്ചിരുന്ന ആനയ്ക്ക് മിന്നലേറ്റ് ഗുരുതര പരിക്കേറ്റത് .മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്.
ഏകദേശം 10 അടിയോളം ഉയരമുള്ള ആനയെ ബീഹാറിൽ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ പ്രിയങ്കരനായിരുന്നു ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു.25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്മദത്തന് ഏകദേശം 45 വയസാണ് പ്രായം.

