Author: admin

കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ തന്റെ ഏറ്റവും പുതിയ ചിത്രം പെരുങ്കളിയാട്ടത്തിന്റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ട് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് സുരേഷ് ഗോപിയെ അർഹനാക്കിയ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. തെയ്യങ്ങളുടെ തന്നെ പശ്ചാത്തലത്തിൽ ജയരാജിനൊപ്പം സുരേഷ് ഗോപി വീണ്ടും കൈകോർക്കുന്ന ചിത്രമാണ് പെരുങ്കളിയാട്ടം. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സുരേഷ് ഗോപി. മലബാറിലെ തെയ്യക്കാലത്തിന് തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആശംസകൾ അർപ്പിച്ച് തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. എന്നെ കണ്ടാൽ നിങ്ങൾക്ക് മതിവരില്ല, നിങ്ങളെ കണ്ടാലോ എനിക്കും മതിവരില്ല എന്ന തെയ്യത്തിന്റെ വാചാല് പോലെ മതിവരാതെ കണ്ട് സ്വീകരിക്കുക പെരുങ്കളിയാട്ടം എന്ന അറിയിപ്പോടെയാണ് വിവരണത്തിന്റെ രൂപത്തിലുള്ള വീഡിയോ അവസാനിക്കുന്നത്. ഈ തെയ്യക്കാലത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് വീഡിയോയിൽ വിശദമാക്കുന്നു.

Read More

ബംഗലൂരു: വഖഫ് ബോർഡ് നോട്ടീസ് നൽകിയ ഭൂമിയിൽ നിന്നും കർഷകർ ആരും തന്നെ കുടിയിറങ്ങേണ്ടി വരില്ലെന്ന് കർണാടക സർക്കാർ. അൻപത് വർഷങ്ങൾക്ക് മുൻപ് ഭൂമി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തു എന്ന വാദത്തിന് നിയമത്തിന്റെ പിൻബലമില്ല. വഖഫ് രേഖകൾ റവന്യൂ രേഖകളുമായി ഒത്ത് പോകണം. അല്ലാത്ത പക്ഷം റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വഖഫ് നിയമപ്രകാരം കർഷകർക്ക് നൽകിയ നോട്ടീസുകൾ ഉടൻ പിൻവലിക്കാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. ഭൂമിയുടെ മേൽ തർക്കങ്ങൾ ഉണ്ടായാൽ റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണനയെന്ന് കർണാടക ആഭ്യന്തര മന്ത്രി പരമേശ്വരയും വ്യക്തമാക്കി. അൻപത് വർഷങ്ങൾക്ക് മുൻപ് ചിലയിടങ്ങളിൽ തങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിരുന്നു എന്നാണ് വഖഫ് ബോർഡിന്റെ അവകാശവാദം. ഇതിൻ പ്രകാരം ഭൂമി വിട്ട് ഒഴിഞ്ഞ് പോകാൻ ചില കർഷകർക്ക് അധികാരികൾ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായ സമരപരിപാടികൾക്ക് ആഹ്വാനം…

Read More

കൊച്ചി: മതമൗലികവാദികളുടെ ഭീഷണികളെയും സൈബർ ആക്രമണങ്ങളെയും അതിജീവിച്ച ചിത്രം രാമനും കദീജയും പ്രേക്ഷകരിലേക്ക് എത്തുന്നു. ദിനേശ് പൂച്ചക്കാടാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. കേരളത്തിലെ വർത്തമാന സാഹചര്യത്തിൽ, ദുരഭിമാനപ്പോരിനിടയിൽ പെട്ടു പോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മതങ്ങളുടെ പേരിൽ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയിൽ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി. സാമൂഹികമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ച ചിത്രമാണ് രാമനും കദീജയും. സമൂഹത്തിൻ്റെ ജീർണ്ണതയുടെ ഒരു നേർക്കാഴ്ച്ച കൂടിയായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പിൽബലമാണ് ചിത്രത്തിൻ്റെ അടിത്തറയെന്നും അവർ വ്യക്തമാക്കുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന…

Read More

തിരുവനന്തപുരം: സ്കൂൾ ക്ലാസുകളിൽ സ്ഥാനക്കയറ്റത്തിന് ഓരോ വിഷയങ്ങൾക്കും മിനിമം മാർക്ക് എന്ന സമ്പ്രദായം പുനസ്ഥാപിച്ച് സർക്കാർ. പുതിയ മാനദണ്ഡപ്രകാരമുള്ള കൊല്ലപ്പരീക്ഷ ഈ വർഷം തന്നെ നടപ്പാക്കും. എട്ടാം ക്ലാസ്സിലാണ് ഇത് നടപ്പിലാക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന വർഷം എട്ട്, ഒൻപത് ക്ലാസ്സുകളിലും 2026-27 അദ്ധ്യയന വർഷം എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലും മിനിമം മാർക്ക് രീതി നടപ്പിലാക്കും. മിനിമം മാർക്ക് സംബന്ധിച്ച് പൊതുവിദ്യാഭ്യസ കോൺക്ലേവിൽ ഉയർന്ന പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. പൊതുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവ് തയ്യാറായിട്ടുണ്ട്. മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധവും പരീക്ഷയും നടത്തും. മിനിമം മാർക്ക് കർശനമാക്കുന്നതോടെ പഠനം ഊർജ്ജിതമാക്കാൻ വിദ്യാർത്ഥികളും പഠനനിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രമിച്ച് വരുന്നതായും മന്ത്രി…

Read More

വാഷിംഗ്ടൺ: ബംഗ്ലാദേശിലെ ഹൈന്ദവ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും, അമേരിക്കയിൽ താൻ അധികാരത്തിലെത്തിയാൽ ഇന്ത്യയുമായി മികച്ച സഹകരണം ഉറപ്പ് നൽകുന്നുവെന്നും ട്രമ്പ് പറഞ്ഞു. ദീപാവലി ആശംസകൾ നേരുന്നതിനിടെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കൂടിയായ ട്രമ്പിന്റെ പ്രതികരണം. ബംഗ്ലാദേശിൽ കലാപകലുഷിതമായ അന്തരീക്ഷം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും അമേരിക്കയിലെയും ലോകത്ത് എല്ലായിടത്തെയും ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രമ്പ് കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും വലിയ തോതിൽ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയുമാണ്. ഇതിനെ താൻ ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രമ്പ് പ്രതികരിച്ചിരിക്കുന്നത്. കലാപത്തിൽ നൂറു കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം അനുവദിക്കില്ലായിരുന്നു. ഇസ്രയേൽ വിഷയത്തിലും യുക്രെയ്ൻ വിഷയത്തിലും…

Read More

തൃശൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി കൊടകര കുഴൽപ്പണ വിവാദം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽ നിന്നും മോഷ്ടിക്കപ്പെട്ടത് ബിജെപിക്ക് വേണ്ടി എത്തിച്ച കുഴൽപ്പണം തന്നെയായിരുന്നു എന്ന ബിജെപി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തലാണ് വിവാദം ചൂട് പിടിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മുഖ്യമന്ത്രി ഡിജിപിയുമായി ആശയവിനിമയം നടത്തിയിരുന്നു. 2021 ഏപ്രിൽ 2ന് രാത്രി 11.00 മണിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ചാക്കിൽ കെട്ടി ബിജെപിയുടെ പ്രചാരണ സാമഗ്രികൾ എന്ന് പറഞ്ഞ് പാർട്ടി ജില്ലാ ഓഫീസിൽ എത്തിച്ചുവെന്നാണ് സതീശ് പറയുന്നത്. പണം കൊണ്ടുവന്നത് ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ അറിവോടെയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നും സതീശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന സതീശിന്റെ പരാതി പരിഗണിച്ച്, ഇയാളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. പണം കൊണ്ടുവന്നത് പാര്‍ട്ടി അനുഭാവിയും…

Read More

കൊച്ചി: മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്റെ നേരത്തേയുള്ള കണ്ടെത്തൽ. എന്നാൽ സജി ചെറിയാൻ ഭരണത്തിലെ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചുവെന്നും പ്രസംഗത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സംഭവത്തിൽ പോലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. സജി ചെറിയാന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ: ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍…

Read More

കാബൂൾ: സ്ത്രീകളുടെ പൊതുജീവിതവും സാമൂഹിക ജീവിതവും പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്ന വിചിത്ര ഉത്തരവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. സ്ത്രീകളുടെ ഒച്ച പൊതു ഇടങ്ങളിൽ കേൾക്കാൻ പാടില്ല എന്നാണ് താലിബാന്റെ പുതിയ ഉത്തരവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ സദാചാര വകുപ്പ് മന്ത്രി ഖാലിദ് ഹനാഫിയുടേതാണ് വിവാദ ഉത്തരവ്. പ്രായപൂർത്തിയായ ഒരു സ്ത്രീ പ്രാർത്ഥിക്കുന്ന ഒച്ച പോലും മറ്റൊരു സ്ത്രീയാണെങ്കിൽ കൂടി കേൾക്കാൻ പാടില്ല. തക്ബീർ മുഴക്കാനോ പാട്ട് പാടാനോ അവർക്ക് അവകാശമില്ലെന്നും ഹനാഫി വ്യക്തമാക്കി. അതേസമയം പരസ്പരം സംസാരിക്കുന്നതിൽ നിന്ന് പോലും സ്ത്രീകളെ വിലക്കുന്ന താലിബാന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ രക്ഷയ്ക്ക് വേണ്ടി എത്രയും വേഗം അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണമെന്ന് ആമ്നെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതീകമാണെന്ന് അടുത്തയിടെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയിരുന്നു. 1919ൽ തന്നെ…

Read More

കൊച്ചി:നിഖില വിമല്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം പെണ്ണ് കേസിൻ്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എക്സ്പ്രിമെന്‍റ് , ലണ്ടന്‍ ടാക്കീസ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ബാനറില്‍ രാജേഷ് കൃഷ്ണ, മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ‘പെണ്ണ് കേസ്‌’ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പെണ്ണ് കേസിന്റെ ചിത്രീകരണം അടുത്ത മാസം പകുതിയോടെ ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാർത്ഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നിഖില വിമല്‍ നായികയായ ഗുരുവായൂര്‍ അമ്പല നടയില്‍, വാഴൈ(തമിഴ്) എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായാഗ്രഹണം-ഷിനോസ്, എഡിറ്റിംഗ് – സരിന്‍ രാമകൃഷ്ണന്‍, സഹ തിരക്കഥ,സംഭാഷണം – ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത്, പ്രൊഡക്ഷൻ കൺസൽട്ടൻ്റ് – വിപിൻ കുമാർ, കലാസംവിധാനം- ഹർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ജിനു…

Read More

ന്യൂഡൽഹി: ഇന്ത്യയുടെ അൻപത്തിയൊന്നാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കാൻ അടുത്തയിടെ തീരുമാനമായിരുന്നു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഖന്നയുടെ നിയമനത്തിന് ശുപാർശ നൽകിയത്. ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെ, നവംബർ 11ന് ഖന്ന ചുമതലയേൽക്കും. ഇന്ത്യയിൽ ജഡ്ജിമാരുടെ നിയമനം കൊളീജിയം സംവിധാനം വഴിയാണ് നടപ്പിലാകുന്നത്. ഭരണഘടനയിലെ 124, 217 അനുച്ഛേദങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നത്. ആർട്ടിക്കിൾ 124 പ്രകാരം, ഇന്ത്യക്ക് ഒരു സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും, പാർലമെന്റ് നിയമനിർമ്മാണം നടത്താത്തിടത്തോളം, ഏഴിൽ കവിയാത്ത ജഡ്ജിമാരും ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. സുപ്രീം കോടതിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇത് പിന്നീട് 33 ജഡ്ജിമാർ വരെയാക്കി ഉയർത്തിയിരിക്കുന്നു. ഭരണഘടന പ്രകാരം സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരെയും നിയമിക്കേണ്ടത് രാഷ്ട്രപതിയാണ്. ഇതിനായി സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ മാർഗനിർദ്ദേശം പരിഗണിക്കേണ്ടതുണ്ട്. 65 വയസ്സുവരെ അവർക്ക് ചുമതലയിൽ തുടരാൻ സാധിക്കും. എന്താണ് കൊളീജിയം സംവിധാനം? സുപ്രീം കോടതിയിലെയും…

Read More