Dude
“Dude” (2025) ഒരു റൊമാന്റിക്-കോമഡി ചിത്രമാണ്. പ്രദീപ് രംഗനാഥനെ നായകനാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. മമിത ബൈജുവാണ് നായിക. സമകാലിക സാഹചര്യങ്ങളിലെ കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകി എടുത്തിരിക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. സൗഹൃദം, പരിഗണന എന്നിവയ്ക്ക് കൂടി പ്രാധാന്യം നൽകി, ഒപ്പം വംശീയവും രാഷ്ട്രീയവുമായ ഘടകങ്ങളും കൂടിച്ചേർന്ന് തികച്ചും കോമഡി രൂപത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഭാഷ: തമിഴ്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 14 നവംബർ 2025
Jurassic world rebirth
“Jurassic World: Rebirth”-ല്‍ വിസ്മയ ലോകം തീർത്ത് ദിനോസറുകൾ വീണ്ടുമെത്തുന്നു. പുതുമയുള്ള പ്രമേയവും, ഉന്നത നിലവാരമുള്ള സ്പെഷ്യല്‍ എഫക്ട്സും, പുതിയ താരസംഘവും സിനിമയുടെ സവിശേഷതകളാണ്. അവശ്യമായ ഡിഎന്‍എ സാംപിളുകള്‍ നേടാന്‍ പോകുന്ന സംഘം പയറ്റുന്ന തന്ത്രങ്ങള്‍, ഭയം ജനിപ്പിക്കുന്ന അനുഭവങ്ങൾ എന്നിവയിലൂടെ കഥ മുന്നോട്ട് പോവുകയാണ്. ആരാധകര്‍ക്ക് മികച്ച ആസ്വാദനാനുഭവം നൽകുന്ന യൂറോപ്യന്‍-ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണിത്.”
ഭാഷ: ഇംഗ്ലീഷ്
OTT പ്ലാറ്റ്ഫോം: Amazon Prime Video
OTT റിലീസ് തിയതി: 14 നവംബർ 2025
Telusu Kada
Telusu Kada” 2025-ലെ ഒരു തെലുങ്ക് ഭാഷാ*ചിത്രമാണ്. റൊമാന്റിക് ഡ്രാമ കാറ്റഗറിയിലാണ് ചിത്രം വരുന്നത്. Siddhu Jonnalagadda, Raashii Khanna, Srinidhi Shetty എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സറോഗസിയുമായി ബന്ധപ്പെട്ട ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്.
ഭാഷ: തെലുങ്ക്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 14 നവംബർ 2025
Panda Plan
“Panda Plan” എന്ന മാൻഡരിൻ ചൈനീസ് ചിത്രം ജാക്കി ചാന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ഒരു അപൂര്‍വ്വതയുള്ള പാണ്ടാ കുഞ്ഞിനെ ചിലരുടെ ഗൂഢപദ്ധതികളിൽ നിന്നു രക്ഷിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഇന്ത്യയിലെ OTT പ്രേക്ഷകര്‍ക്ക് Lionsgate Play എന്ന പ്ലാറ്റ്ഫോത്തില് 2025 നവംബര്‍ 14 മുതൽ ചിത്രം കാണാം.
ഭാഷ: മാന്‍ഡരിന്‍
OTT പ്ലാറ്റ്ഫോം: Lionsgate Play
OTT റിലീസ് തിയതി: 14 നവംബർ 2025

