Kohrra – Season 2
“Kohrra – Season 2” ഒരു സമ്പൂർണ്ണ ക്രൈം-ത്രില്ലർ വെബ് സീരീസാണ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അമർപാൽ ജസ്ജിത് സിംഗ് ആയി ബരുൺ സോബ്തി വീണ്ടും എത്തുന്നു. ഇത്തവണ പുതിയ കേസ്, പുതിയ കഥാപരിസരം, പുതിയ അന്വേഷണ സംഘാംഗങ്ങൾ, പുതിയ വെല്ലുവിളികൾ. അത്യന്തം നിഗൂഢത നിറഞ്ഞ് നിൽക്കുന്ന സംഭവവികാസങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ പ്രേക്ഷന് ഉറപ്പ് നൽകുന്ന ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന അനുഭവം എന്ന് അണിയറ പ്രവർത്തകർ.
ഭാഷ: ഹിന്ദി / പഞ്ചാബി (പ്രധാന ഭാഷ)
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തീയതി: 11 ഫെബ്രുവരി 2026
Cross – Season 2
“Cross – Season 2” ഒരു അമേരിക്കന്‍ ക്രൈം-ത്രില്ലര്‍ വെബ് സീരീസിന്റെ രണ്ടാം ഭാഗമാണ്. അലക്സ് ക്രോസ് ആയി ആൾഡിസ് ഹോഡ്ജും ഡിറ്റക്ടീവ് ജോൺ സാമ്പ്സൺ ആയി ഇസായ മുസ്തഫയും എത്തുന്നു. ജെയിംസ് പാറ്റേഴ്സണിന്റെ പ്രസിദ്ധ നോവൽ പരമ്പര ക്രോസിന്റെ ദൃശ്യാവിഷ്കാരം. നിഗൂഢമായ ക്രിമിനൽ കേസുകൾ അന്വേഷിക്കുന്ന ഫോറൻസിക് സൈക്കോളജിസ്റ്റും ഡിറ്റക്ടീവും എത്തിപ്പെടുന്ന വഴിത്തിരിവുകളിലൂടെ വികസിക്കുന്ന കഥാഗതി.
ഭാഷ: ഇംഗ്ലീഷ് (മറ്റുഭാഷകളില്‍ സബ്ടൈറ്റിലുകള്‍/ഡബ്ബുകള്‍ ലഭ്യമാകും)
OTT പ്ലാറ്റ്ഫോം: Amazon Prime Video
OTT റിലീസ് തീയതി: 11 ഫെബ്രുവരി 2026

