Sarvam Maya
“Sarvam Maya” 2025-ലെ ഒരു മലയാളം ഹൊറർ, കോമഡി, ഫാന്റസി സിനിമയാണ്. സംവിധാനം അഖിൽ സത്യൻ. നിവിന്‍ പോളി, റിയ ഷിബു, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. പരമ്പരാഗതമായി പൂജാദികർമ്മങ്ങൾ ചെയ്തുവരുന്ന കുടുംബത്തിലെ യുക്തിവാദിയായ നായകന് ഒരു പ്രത്യേക സാഹചര്യത്തിൽ പൂജാരിയായി മാറേണ്ടി വരുന്നു. തുടർന്ന് ഒപ്പം കൂടുന്ന ഒരു ആത്മാവ് അയാളുടെ തുടർന്നുള്ള ജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്നു. 2025 ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം 100 കോടിയും കടന്ന് നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്.
ഭാഷ: മലയാളം
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തീയതി: 30 ജനുവരി 2026
Dhurandhar
“Dhurandhar” ഒരു ഹിന്ദി ആക്ഷൻ-ത്രില്ലർ സിനിമയാണ്, ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം. രൺവീർ സിംഗ് മുഖ്യവേഷത്തിൽ എത്തുന്നു. ദേശീയ സുരക്ഷ, രഹസ്യ ദൗത്യങ്ങൾ, രാജ്യസ്നേഹം എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, ശക്തമായ ആക്ഷൻ സീക്വൻസുകളും തീവ്രമായ നാരേറ്റീവും ചേർന്ന ഒരു മാസ്-റിയലിസ്റ്റിക് അനുഭവമാണ് സമ്മാനിക്കുന്നത്. Uri: The Surgical Strike എന്ന സൂപ്പർഹിറ്റിന് ശേഷം ആദിത്യ ധർ ഒരുക്കുന്ന ചിത്രം എന്നതുകൊണ്ടും, രൺവീർ സിംഗിന്റെ പവർഫുൾ ട്രാൻസ്ഫോർമേഷൻ കൊണ്ടും “Dhurandhar” വലിയ വിജയമാണ് തിയേറ്ററുകളിൽ നേടിയിരിക്കുന്നത്..
ഭാഷ:ഹിന്ദി
OTT പ്ലാറ്റ്ഫോം:Netflix
OTT റിലീസ് തീയതി: 30 ജനുവരി 2026

