ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് പോലീസ് സ്റ്റേഷനിൽ ക്രോസ്ബോ ബോൾട്ട് ഉപയോഗിച്ച് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഡർഹാം സ്ട്രീറ്റ് പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
പുലർച്ചെ ഏകദേശം 2.40 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ക്രോസ്ബോ ബോൾട്ട് ഉപയോഗിച്ച് ആക്രമണം നടത്തുന്ന വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥർ കണ്ടിട്ടുണ്ട്. ഏകദേശം 1.72 മീറ്റർ ഉയരമാണ് പ്രതിയ്ക്കെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കറുത്ത വസ്ത്രം ഇയാൾ ധരിച്ചിരുന്നു. കറുത്ത മുടിയാണ് പ്രതിയ്ക്കുള്ളത്. പിന്നീട് നടത്തിയ തിരച്ചിലിൽ ഇയാളുടെ മുഖം മൂടിയും ക്രോസ്ബോ ബോൾട്ടും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

