ടിപ്പററി: ടിപ്പററിയിലെ സെന്റ് കുര്യാക്കോസ് മലങ്കര ( ഇന്ത്യൻ ) ഓർത്തഡോക്സ് ദേവാലയത്തിൽ രണ്ടാം കല്ലിട്ട പെരുന്നാൾ ആഘോഷിച്ചു. ഈ മാസം 22 ന് ആയിരുന്നു പെരുന്നാൾ ആഘോഷം നടന്നത്. ഇടവക വികാരി ഫാ. ജിത്തു വർഗ്ഗീസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയായിരുന്നു പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.
പ്രദക്ഷിണവും ആശിർവാദവും പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ഇതിന് പുറമേ കുടുംബ സംഗമവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ധനസഹായം കൈമാറി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ചികിത്സാ സഹായം ആവശ്യമുള്ള പിഞ്ചു കുഞ്ഞുങ്ങൾക്കാണ് സഹായം കൈമാറിയത്.

