ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരന്റെ ക്ഷേമത്തിൽ ആശങ്ക പ്രകടമാക്കി കുടുംബം. കുട്ടിയെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം ആശങ്കയിലായിരിക്കുന്നത്. അതേസമയം കുട്ടിയ്ക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.
14 വയസ്സുള്ള റോറി ഫാരലിനെയാണ് കാണാതായത്. ഡബ്ലിനിലെ കറാഗ് വെസ്റ്റിൽ എത്തിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. നീല കണ്ണുകളാണ് കുട്ടിയ്ക്കുള്ളത്. അഞ്ചടി മൂന്ന് ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും, കറുത്ത മുടിയും കുട്ടിയ്ക്കുണ്ട്. കണ്ണട ധരിച്ചിരുന്നു.
Discussion about this post

