ഒഫാലി: കൗണ്ടി ഒഫാലിയിൽ ഹാലോവീൻ ദിനത്തിൽ ഗാർഡയ്ക്ക് പൊള്ളലേറ്റു. പടക്കം പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഫാലിയിലെ ക്ലോൺബുള്ളോഗിലായിരുന്നു സംഭവം. പ്രദേശത്ത് നടന്ന ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു ഗാർഡ. ഇവർക്കൊപ്പം അഗ്നിശമന സേനാംഗങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് പോലീസിന് പരിക്കേറ്റത്. അദ്ദേഹത്തെ ചികിത്സയ്ക്കായി ടുള്ളമോറിലെ മിഡ്ലാൻഡ്സ് റീജിയണൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

