ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്ലാേണ്ടോൽക്കനിലുള്ള കേന്ദ്രത്തിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സ്ഥലത്ത് സാങ്കേതിക പരിശോധനകൾ തുടരുകയാണ്. ഇതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ഗാർഡയുമായി ബന്ധപ്പെടാനാണ് നിർദ്ദേശം.
Discussion about this post

