ന്യൂഡൽഹി : കോൺഗ്രസ് നേതാവ് റെയ്ഹാൻ വാദ്ര ബിക്കാനിർ ഹൗസുകാർക്കെതിരെ ഉയർത്തിയ വ്യാജ ആരോപണം പൊളിഞ്ഞു. ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കാൻ ബിക്കാനിർ ഹൗസ് മാനേജ്മെന്റ് സമ്മർദം ചെലുത്തിയതായാണ് റെയ്ഹാൻ പറഞ്ഞത് .
എന്നാൽ തന്റെ ചിത്രങ്ങൾ പ്രകൃതി, വന്യജീവി, രേഖാചിത്രം, ശില്പങ്ങൾ, മറ്റ് കലാരൂപങ്ങൾ എന്നിവയെ കുറിച്ചുള്ളതാണ് എന്ന് വ്യക്തമാക്കിയ അപേക്ഷയാണ് റെയ്ഹാൻ ബിക്കാനിർ ഹൗസ് മാനേജ്മെന്റിന് നേരത്തെ നൽകിയിരുന്നത്. ഇതിന് വിരുദ്ധമായ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ റെയ്ഹാൻ ശ്രമിച്ചപ്പോഴാണ് അധികൃതർ തടഞ്ഞതും.
മുൻപും ഇവിടെ ചിത്രപ്രദർശനം നടത്തിയിട്ടുള്ള റെയ്ഹാന് കൃത്യമായി ബിക്കാനിർ ഹൗസ് നിയമങ്ങളും അറിയാം . ഡൽഹി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയാൽ അനുമതി ലഭിക്കില്ലെന്നും റെയ്ഹാന് അറിയാമായിരുന്നു. അതിനാലാണ് മാനേജ്മെന്റിനെ കബളിപ്പിച്ച് ചിത്രപ്രദർശനം നടത്താൻ ശ്രമിച്ചതും.
തങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചതിനാണ് ബിക്കാനർ ഹൗസ് ഇടപെട്ടതും ചിത്രങ്ങൾ നീക്കം ചെയ്യിപ്പിച്ചതുമെന്ന് അവർ നൽകിയ കത്തിലും കൃത്യമായി പറയുന്നുണ്ട്. ഡൽഹി പ്രക്ഷോഭത്തിന്റെ മറ പറ്റി മകനെ കളത്തിലിറക്കാനുള്ള പ്രിയങ്കഗാന്ധിയുടെ ശ്രമമാണ് വിവാദങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.

