വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിനിടയാക്കിയ തീവയ്പ്പ് സംഭവത്തിൽ അറസ്റ്റിലായവരെ വിട്ടയച്ചു. ഇവർക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് ഗാർഡ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു. 50 വയസ്സുള്ള പുരുഷനെയും 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതികളെയും ഗാർഡ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ ഇവർ സഹായമൊരുക്കിയെന്നാണ് ഗാർഡയ്ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ പിടികൂടിയത്. മൂന്ന് പേർക്കും ക്രിമിൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ന് വിട്ടയച്ചവരുൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. നാലാമനായ 20 കാരൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഈ മാസം 13 ന് ആയിരുന്നു ബിർച്ച്വുഡ് എസ്റ്റേറ്റിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ദമ്പതികൾക്കും ഇവരുടെ രണ്ട് മക്കൾക്കും ജീവൻ നഷ്ടമായത്.

