ഡബ്ലിൻ: പ്രമുഖ ഐറിഷ് സംഗീതജ്ഞൻ ഡോണൽ ലുന്നി അന്തരിച്ചു. 79 വയസ്സായിരുന്നു.ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവന്നത്. മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റാണ് ലുണ്ണി.
1971 ൽ പ്ലാങ്കസ്റ്റി ബാൻഡിലൂടെയാണ് സംഗീത ലോകത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പിന്നീട് ബോത്തി ബാൻഡിന്റെയും 1980 കളിൽ മൂവിംഗ് ഹാർട്ട്സിന്റെയും ഭാഗമായി. ഐറിഷ് പരമ്പരാഗത സംഗീതത്തിന്റെ അഭിവൃദ്ധിയിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. 1947 ൽ ടുള്ളമോറിലാണ് അദ്ദേഹത്തിന്റെ ജനനം. ലുന്നിയ്ക്ക് അഞ്ച് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം കിൽഡെയറിലേക്ക് മാറി. അദ്ദേഹം പഠിച്ചത് ന്യൂബ്രിഡ്ജിലാണ്.
Discussion about this post

