ഡബ്ലിൻ: അയർലൻഡിലെ രണ്ട് കൗണ്ടികളിൽ പൈപ്പുവെള്ളം ഉപയോഗിക്കരുതെന്ന് നിർദ്ദേശം. കൗണ്ടി വാട്ടർഫോർഡിലും ടിപ്പററിയിലുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർദ്ദേശം 11,000ത്തിലധികം പ്രദേശവാസികളെ സാരമായി ബാധിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൈപ്പിലെ വെള്ളം ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.
ഗോട്ടൻബ്രിഡ്ജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ പ്രശ്നം നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് വെള്ളം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നോട്ടീസ് ഉയിസ് ഐറാൻ പുറപ്പെടുവിച്ചത്. നിലവിൽ വെള്ളത്തിൽ അലുമിനിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇതേ തുടർന്നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
Discussion about this post

