കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവതിയെ കാണ്മാനില്ല. 26 വയസ്സുള്ള ക്ലോയി സ്വീനിയെ ആണ് കാണാതായത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഈ മാസം 15 മുതലായിരുന്നു യുവതിയെ കാണാതായത്. കിൽഡെയറിലെ നാസിൽ ആയിരുന്നു പെൺകുട്ടി അവസാനമായി എത്തിയത്. പിന്നീട് പെൺകുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയായിരുന്നു. അഞ്ചടി ആറിഞ്ചാണ് യുവതിയുടെ ഉയരം. മെലിഞ്ഞ ശരീരവും പച്ച കണ്ണുകളും യുവതിയ്ക്കുണ്ട്. സ്വർണ നിറമുള്ള മുടിയും ഉണ്ട്. ഇടതുകയ്യിൽ ടാറ്റൂയും കുത്തിയിട്ടുണ്ട്.
Discussion about this post

