ടൈറോൺ: ഒമാഗിൽ ബസ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 30 വയസ്സുള്ള പുരുഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബെൽറ്റാനി റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കത്തികാട്ടി ഡ്രൈവറെയും യാത്രികരെയും ഭീഷണിപ്പെടുത്തിയായിരുന്നു ബസ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കത്തികാട്ടി യാത്രികരെ ബസിൽ നിന്നും ഇറക്കിവിട്ടു. ഡ്രൈവറുമായി സബസിൽ പ്രതി ന്യൂടൗൺസ്റ്റെവാർട്ട് ദിശയിലേക്ക് ഓടിച്ച് പോകുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് വിക്ടോറിയ പാലത്തിലൂടെ എത്തി ബസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്ട്രാബേനിൽ വച്ച് ബസ് തടഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്തു.

