അർമാഗ്: സൗത്ത് അർമാഗിൽ സുരക്ഷാ മുന്നറിയിപ്പ്. കാരിവ് റോഡ് മേഖലയിലെ സിൽവർബ്രിഡ്ജ് പ്രദേശത്താണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇതുവഴിയുള്ള യാത്രകൾക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
സംശയാസ്പദമായ സാഹചര്യത്തിൽ പ്രദേശത്ത് നിന്നും വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

